പത്തനംതിട്ട : കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേത്രുത്വത്തില്‍ പത്തനംതിട്ട കളക്ടറെറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കുവാന്‍ അനുവദിക്കണമെന്നും ആശാസ്ത്രിയമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധ സമരം.
പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.എം. രാജാ ഉത്ഘാടനം ചെയ്തു. പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, അസോസിയേഷന്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ശശി ഐസക്, ജില്ലാ വൈസ് പ്രസിഡന്റ് സക്കിര്‍ ശാന്തി, ലാര്‍സന്‍ , സോബി, ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.