തിരുവനന്തപുരം: സംസ്ഥാനത്ത് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിശ്ചയിച്ചു. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്മെന്റ് സോണ് വാർഡ് 10), മാഞ്ഞൂർ (5), വെളിയന്നൂർ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാർഡ് 5), തൃശൂർ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാർഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്പോട്ടുകളാണുള്ളത്.