നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു

For full experience, Download our mobile application:
Get it on Google Play

പേരൂർക്കട : തനിക്കെതിരെ വ്യാജ മോഷണക്കുറ്റം ഏൽപ്പിച്ച വീടുടമയെയും കുടുംബത്തെയും പോലീസുകാരെയും അറസ്റ്റ് ചെയ്‌ത്‌ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിന്ദു. മുഖ്യമന്ത്രിക്കും എസ്എസ്ടി കമ്മീഷനിലും ഡിജിപിക്കും നൽകിയ പരാതി തനിക്കനുകൂലമായിട്ടാണ് വന്നിട്ടുള്ളത്. നിലവിൽ കേസിലെ അന്വേഷണം പൂർത്തിയായെന്നും സർക്കാരിനെ വിശ്വാസമെന്നും നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു. ഏപ്രിൽ 23 നായിരുന്നു വ്യാജ മാല മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിന് 20 മണിക്കൂർ പേരൂർക്കട പോലീസ് സ്റ്റേഷനിൽ മാനസിക പീഡനം നേരിടേണ്ടി വന്നത്. വീട്ട് ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതിയിൽ. തുടർന്നാണ് പേരൂർക്കട പോലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്. ബിന്ദു അനുഭവിച്ച യാതന വാർത്തയായി പുറത്തുവന്നതിന് പിന്നാലെ എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുമുന്നിലെ ബഹളം ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റു മരിച്ചു ; എട്ടുപേർ പിടിയിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി...

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ...

കർണാടകത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കേരളത്തിലും കനത്ത ചൂട് തുടരുന്നു

0
ബംഗളൂരു: കർണാടകത്തിൽ ബംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച്...

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...