മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർക്ക് ഇതുവരെ സർക്കാർ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേർ ട്രാൻസിറ്റ് അപ്പാർട്ട്‌മെന്റുകളിലും ഒരാൾ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്. മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതുകയായിരുന്നു. ബംഗ്ലാവ് ഒഴിപ്പിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോൻ ബംഗ്ലാവ് അടിയന്തരമായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് ആവശ്യം. 2024 നവംബർ 10നാണ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസിനാണ് ഔദ്യോ​ഗിക ബംഗ്ലാവിൽ താമസിക്കാൻ അർഹതയുള്ളത്.

വിരമിച്ച് ആറ് മാസം വരെ വാടകയില്ലാതെ സർക്കാർ ബംഗ്ലാവിൽ താമസിക്കാം. ചന്ദ്രചൂഡ് വിരമിച്ചതിന് ശേഷം വന്ന മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും കൃഷ്ണമേനോൻ ബംഗ്ലാവിലേയ്ക്ക് താമസം മാറുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ താമസിച്ചത്. ഇരുവരോടും ചന്ദ്രചൂഡ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. 2025 മെയ് 31 ന് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയേണ്ടതാണ്. ആറ് മാസത്തെ കാലാവധി അവസാനിച്ചെന്നും മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. അതേസമയം വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വാടകയ്ക്ക് ഒരു ബദൽ താമസ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയാകുന്നതുവരെ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം ചന്ദ്രചൂഡ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...

കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരൻ ടോൾ ബാരിയർ തട്ടിത്തെറിപ്പിച്ചു ; ജീവനക്കാരന്...

0
കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ അതിക്രമം. സെൻസർ...

കണ്ണൂരിൽ ടോക്കൺ മാറി അസ്ഥി നൽകി ; ശ്മശാനത്തിലെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ സംഘർഷം

0
കണ്ണൂർ : ശവസംസ്കാരത്തിന്റെ മൂന്നാംനാൾ പരേതയുടെ അസ്ഥി ശേഖരിക്കാനായി ശ്മശാനത്തിലെത്തിയ ബന്ധുക്കളും...

മെസി വരുമെന്ന പേരിലെ തട്ടിപ്പ് : ജിഎസ്‍ടി വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം ഇന്ന് അനുബന്ധ...

0
തിരുവനന്തപുരം: അർജന്‍റീന ടീമും നായകനായിരുന്ന ലിയോണൽ മെസിയും കേരളത്തിലെത്തുമെന്ന പേരിലെ നികുതി...