വഴി തർക്കത്തിന്റെ പേരിൽ വീട് കയറി അക്രമണം ; എസ്.ഐക്കെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വലിയമലയിൽ വഴി തർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം നടത്തുന്ന അയൽവാസിയായ എസ്.ഐക്കെതിരെ അന്വേഷണം. ആലപ്പുഴ റെയിൽവെ എസ്‌ഐ ഷാനിഫിന് എതിരെയാണ് വലിയമല പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. റിസാനെയെന്ന യുവതിയുടെ വീട്ടിൽ കയറി ഷാനിഫ് അതിക്രമം കാണിച്ചെന്നാണ് പരാതി. രണ്ടുവർഷം മുമ്പുള്ള വഴി തർക്കത്തിന്റെ പേരിൽ സിവിൽ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ റെയിൽവേ എസ്.ഐയായ ഷാനിഫ് കഴിഞ്ഞ മാസം 28ന് അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് റിസാനയുടെ പരാതി.

മുറ്റത്ത് കിടന്ന സാധനങ്ങൾ ഷാനിഫും സംഘവും ചേർന്ന് നശിപ്പിചെന്ന് റിസാന പറഞ്ഞു. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും കുഞ്ഞും മാത്രമാണ് വീട്ടിലുളളത്. ഇതുപോലെ നേരത്തെയും പലതവണ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന് റിസാന പറഞ്ഞു. എന്നാൽ പല തവണ പോലീസ് ഷാനിഫിനെ വിളിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായില്ല. ഷാനിഫിനൊപ്പം കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കൂടി കേസ് എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...