ഹൈ​ക്കോ​ട​തി പോ​ലീ​സ് സം​ര​ക്ഷ​ണം നി​ർ​ദേ​ശി​ച്ചി​രു​ന്ന​യാ​ളു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ; സം​ഭ​വ​ത്തി​നു പി​ന്നിൽ സി​പി​എ​മ്മെ​ന്ന് ആ​രോ​പ​ണം ‌‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ഹൈ​ക്കോ​ട​തി പോ​ലീ​സ് സം​ര​ക്ഷ​ണം നി​ർ​ദേ​ശി​ച്ചി​രു​ന്ന​യാ​ളു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം.സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​ന്ന് ഉ​ട​മ. കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ മു​ള്ളി​പ്പാ​റ​യി​ൽ ച​ക്ക​ശേ​രി​യി​ൽ പി. ​കെ. സു​കു​മാ​ര​ന്‍റെ വീ​ടും വാ​ഹ​ന​ങ്ങ​ളു​മാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

സു​കു​മാ​ര​ന്‍റെ ചെ​റു​മ​ക​ൻ ശ്രാ​വ​ണി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​ന്‍റെ ചു​റ്റു​മു​ള്ള ജ​നാ​ല​ക​ൾ മു​ഴു​വ​ൻ അ​ടി​ച്ചു പൊ​ട്ടി​ച്ചു. പോ​ർ​ച്ചി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റു​ക​ളും ന​ശി​പ്പി​ച്ചു. ‌സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് വീ​ട്ടു​ട​മ ആ​രോ​പി​ച്ചു. ഉ​ട​ഞ്ഞു വീ​ണ ജ​നാ​ല​യു​ടെ ചി​ല്ല് ത​റ​ഞ്ഞു ക​യ​റി​യാ​ണ് ഏ​ഴു​വ​യ​സു​കാ​ര​നാ​യ ശ്രാ​വ​ണി​നു പ​രി​ക്കേ​റ്റ​ത്.

സു​കു​മാ​ര​ന്‍റെ വ​സ്തു​വി​ൽ മ​തി​ൽ കെ​ട്ടു​ന്ന​തി​നെ​തി​രെ പ്രാ​ദേ​ശി​ക സി​പി​എം നേ​തൃ​ത്വം എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സു​കു​മാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച് മ​തി​ൽ കെ​ട്ടു​ന്ന​തി​ന് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചു. ര​ണ്ടാ​ഴ്ച മു​മ്പ് മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ സി​പി​എം – ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​യു​മാ​യി വീ​ണ്ടു​മെ​ത്തി. ഇ​തേ തു​ട​ർ​ന്ന് ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് സു​കു​മാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച മ​തി​ൽ കെ​ട്ടു​ക​യാ​യി​രു​ന്നു. ‌സി​പി​എം പ്രാദേശിക നേതാക്കളിൽ ചിലരടക്കം 15 പേ​രെ പ്ര​തി​യാ​ക്കി സു​കു​മാ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സു​കു​മാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി തി​രു​വ​ല്ല സി ​ഐ വി​നോ​ദ് പ​റ​ഞ്ഞു. സു​കു​മാ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും 50 മീ​റ്റ​ർ മാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യമ​ട്ട​യ്ക്ക​ൽ ര​വീ​ന്ദ്ര​ന്‍റെ പെ​ട്ടി​ക്ക​ട​യും ത​ക​ർ​ത്തി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....