ആലപ്പുഴ: വേമ്പനാട്ട് കായലില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു. പാതിരാമണല്‍ ഭാഗത്ത് വെച്ചാണ് അപകടം സംഭവിക്കുന്നത്. ആര്‍ക്കും അപായമില്ല. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. കോട്ടയം കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീപിടിച്ചത്. സഞ്ചാരികളെ സ്പീഡ് ബോട്ടില്‍ മുഹമ്മ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
വേമ്പനാട്ട് കായലില്‍ യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു
RECENT NEWS
Advertisment