മല്ലപ്പള്ളി : ആഞ്ഞിലിത്താനം ചിറക്കുളത്ത് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികളെ കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളി കൊച്ചുകുന്നക്കാട്ടിൽ കെ.കെ.ജയേഷ് (39), ചിറയക്കുളം മാവേലി കിഴക്കേകാലായിൽ രതീഷ്‌കുമാർ (39), മൈലക്കാട് ഞാറക്കലോടി ഹരികുമാർ (ആംബ്രോസ്-31), മൈലക്കാട് മോനിഷ ഭവനിൽ മനീഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ.മാരായ ബി.എസ്.ആദർശ്, ടി.എസ്.ജയകൃഷ്ണൻ, എസ്.സി.പി.ഒ. പി.എച്ച്.അൻസിം എന്നിവരാണ് അന്വേഷണം നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.