എടപ്പാള്‍: വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. അഞ്ചു പവന്‍ സ്വര്‍ണവും 85,000 രൂപയും മോഷണം പോയി. നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കളവശത്തുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്.
വീട്ടിലെ മുറികളുടെ വാതില്‍ അടച്ചിരുന്നില്ല. പ്രേമന്റെ ഭാര്യയുടെ സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. പ്രേമന്റെ മകന്‍ പ്രനിയുടെ മുറിയിലെ അലമാരയില്‍നിന്നാണ് പണം നഷ്ടമായത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.