തിരുവല്ലയിൽ വീടിന് തീപിടിച്ചു ; കത്തിനശിച്ച് ഉപകരണങ്ങൾ ; വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവല്ലയിൽ വീടിന് തീപിടിച്ച് വ്യാപക നാശനഷ്ടം. മഞ്ഞാടി സോളി മൻസിലിൽ നസീമയുടെ വീടിനാണ് തീപിടിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. തിരുവല്ല നഗരത്തിൽ വ്യാപാര സ്ഥാപനം നടത്തുകയാണ് നസീമ. തീ പടർന്ന സമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. സമീപവാസികളാണ് നസീമയെയും തിരുവല്ലയിലെ അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. താഴത്തെ നിലയിലെ കിടപ്പുമുറിയിലും ബാത്റൂമിലും തീ ആളിപ്പടർന്നു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കിടപ്പുമുറിയിലെ എസി, ഫാനുകൾ, ഇലക്ട്രിക് ഹീറ്റർ, കട്ടിൽ, അലമാര, ലൈറ്റുകൾ എന്നിവയെല്ലാം കത്തിനശിച്ചു. വീട്ടിലെ വയറിങ്ങും കത്തിയിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ ബിജു ടി എബ്രഹാം, ദേവൻ, വി പ്രശാന്ത്, ദിനുരാജ്, സാബു തോമസ്, ഉമറുൾ ഫറൂക്, സനിൽ, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്തസാക്ഷി ഫണ്ട് വിവാദം ; പിരിവ് നടത്തിയത് 17-കാരൻ കൊല്ലപ്പെട്ട് 29 വർഷത്തിനുശേഷം

0
തിരുവനന്തപുരം : പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷിഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെ കുഴക്കുന്നതിനിടെ തിരുവനന്തപുരത്തും...

നേപ്പാൾ മിന്നൽ പ്രളയം ; മരണസംഖ്യ 1250ആയി ; 4875 പേരെ കാണാനില്ല

0
ന്യൂഡൽഹി : നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229...

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...