ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് തൊട്ടടുത്ത വീടിനു മുകളിലേക്ക് വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : ചെത്തിപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് തൊട്ടടുത്ത വീടിനു മുകളിലേയ്ക്കു വീണ് അപകടം. ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെങ്കിലും സമീപത്തെ വീടിന് തകർക്കാൻ പര്യാപ്തമായ രീതിയിലാണ് നിർമ്മാണത്തിലിരിക്കുന്ന വീട് ഇപ്പോൾ നിൽക്കുന്നത്. ഈ വീടിന്‍റെ അടിത്തട്ട് ഏതാണ്ട് പൂർണമായും ഒലിച്ച് പോയതോടെ സമീപത്തെ വീട്ടിലുള്ള കുടുംബാംഗങ്ങൾ ഭീതിയിലാണ്. ചങ്ങനാശേരി ചെത്തിപ്പുഴ പുതുപ്പറമ്പിൽ വിനയന്‍റെ(ബാബു)  വീടിനു മുകളിലേയ്ക്കാണ് അയൽവാസിയുടെ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീണത്.

വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് വീണതോടെ വിനയന്‍റെ വീട്ടിലെ പട്ടിക്കൂട് തകരുകയും നായ ചത്തു പോകുകയും ചെയ്തു. വിനയന്‍റെ അയൽവാസിയായ ജോർജ് പുതുപ്പറമ്പിലിന്‍റെ വീടിന്‍റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചങ്ങനാശേരി ചെത്തിപ്പുഴയിലെ ഇവരുടെ വീടിന് മുകളിലേയ്ക്ക് സമീപവാസിയുടെ നിർമ്മാണത്തിലിരുന്ന വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ഒരു വശം പൂർണമായും തകർന്ന് വീണതോടെ വിനയന്റെ കുടുംബാംഗങ്ങളും ഭീതിയിലായി.

തുടർന്ന് ഇവർ പഞ്ചായത്ത് അധികൃതരെയും നഗരസഭ വില്ലേജ് അധികൃതരെയും വിവരം അറിയിച്ചു. എന്നാൽ ഇവർ സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജോർജിന്‍റെ വീടിന്‍റെ അടിത്തട്ട് ഏതാണ്ട് പൂർണമായും ഇളകിയിരിക്കുകയാണ്. ഈ അടിത്തട്ടിൽ നിന്നും മണ്ണും വെള്ളവും പുറത്തേയ്ക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തിൽ വീട് ഏതു നിമിഷവും വിനയന്‍റെ വീടിന്‍റെ പുറത്തേക്ക് മറിഞ്ഞു വീഴാവുന്ന സാഹചര്യമാണ്. എന്നാൽ കൈക്കുഞ്ഞും മാതാപിതാക്കളും അടങ്ങുന്ന വിനയന്‍റെ കുടുംബത്തോട് മാറിത്താമസിക്കാനും രണ്ടു ദിവസത്തിന് ശേഷം ചർച്ച ചെയ്തു തീരുമാനിക്കാമെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....