പ്രദേശവാസിയുമായി തര്‍ക്കം ; റോഡ് പുനര്‍നിര്‍മാണം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇളകൊള്ളൂര്‍ ശില്പശാല പരുത്തിപ്പടി റോഡ് പുനസ്ഥാപിക്കുന്ന പണികള്‍ ഇന്ന് തടസ്സപ്പെട്ടു. സമീപത്തെ വീട്ടുടമയുമായി തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നാണ് പണികള്‍ തടസ്സപ്പെട്ടത്. തുടര്‍ന്ന് സമീപവാസികളും പോലീസും ഇകെകെ കരാര്‍ കമ്പനിയും സ്ഥലത്ത് എത്തി. പഞ്ചായത്ത് റോഡിനു സമീപത്തെ വീട്ടുടമയുമായി വലിയ തര്‍ക്കവും പ്രതിഷേധവും ഉണ്ടായി. പ്രദേശത്തെ ആളുകള്‍ പറയുന്നത് കെഎസ്ടിപി ഇവരുടെ വീടിനു പൂര്‍ണ്ണമായും പണം നല്‍കിയെന്നും ഇത് ഉപയോഗിച്ച് പഞ്ചായത്ത് റോഡ് കൃത്യമായി പുനഃസ്ഥാപിക്കണമെന്നും ഇവിടുത്ത വളവ് ഒഴിവാക്കാന്‍ സ്ഥലം ഏറ്റെടുക്കണമെന്നും ഒരുവിഭാഗം പറഞ്ഞു.

എന്നാല്‍ വീട്ടുടമ പറയുന്നത് തങ്ങള്‍ ആരുടെയും സ്ഥലം കയ്യേറിയിട്ടില്ല. പഞ്ചായത്ത് റോഡ് നിര്‍മ്മാണം ആരും തടസ്സപ്പെടുത്തിയിട്ടില്ല. തങ്ങള്‍ക്ക് വീട്ടില്‍ നിന്നും റോഡിലേക്ക് പുറത്തിറങ്ങാനുള്ള വഴി ചെയ്തു നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. തര്‍ക്കത്തില്‍ ഇകെകെ കരാര്‍ കമ്പനി പ്രതിനിധി ശ്രീരാജ്, കോന്നി പോലീസ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികളുടെ പ്രതിനിധി അലക്‌സ് കെ പോള്‍, ബിജെപി, സിപിഐഎം പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തി. അടുത്ത ദിവസം സര്‍വേ നടപടികള്‍ നടത്താനും ധാരണയില്‍ എത്തി.

ഉക്രൈനിലുള്ള മലയാളികളെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും  പ്രയോജനപ്പെടുത്താം. കൂടാതെ യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇ-മെയിലിലോ അറിയിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...