ചെന്നൈ : നഗരത്തിലെ കുണ്റത്തൂരില് നാല് മാസത്തെ വാടക കുടിശ്ശിക ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ വാടകക്കാരനായ യുവാവ് കുത്തിക്കൊന്നു. സര്‍വീസില്‍നിന്ന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനായ തിരുവല്ലിക്കേണി ഗുണശേഖരനാണ് (50) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുണ്റത്തൂര് പണ്ടാരതെരുവിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന അജിത്താണ് (21) പ്രതി. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നാല് മാസം വാടക നല്‍കിയിരുന്നില്ല. ബുധനാഴ്ച രാത്രി വാടക കുടിശ്ശിക ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് ഗുണശേഖരനെ അജിത് കുത്തി കൊലപ്പെടുത്തിയത്.
വാടകക്കുടിശ്ശിക ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ യുവാവ് കുത്തിക്കൊന്നു
RECENT NEWS
Advertisment