കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ചെല്ലാനത്തിന് സമീപം കണ്ണമാലി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂര്‍ത്തി ക്ഷേത്രം പരിസരങ്ങളിലാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്. കടല്‍ഭിത്തി ഇല്ലാത്ത പ്രദേശത്താണ് വെള്ളം ഇരച്ചുകയറിയത്. ചെല്ലാനം പുത്തന്‍തോട് ബീച്ച് വരെ 7.35 കിലോമീറ്റര്‍ ടെട്രാപോഡ് കടല്‍ഭിത്തി ഉള്ളതിനാല്‍ ജനവാസ മേഖല സുരക്ഷിതമാണ്. ബാക്കി ഭാഗത്തുകൂടി ടെട്രാപോഡ് കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.