കൊല്ലം : സ്കൂൾ വാർഷികത്തിന് മകൾ അവതരിപ്പിക്കുന്ന നൃത്തം കാണുന്നതിനായി പോകാനിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്ദു കുമാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മാ യുപി സ്കൂളിൽ മകൾ വിസ്മയ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണ് ദാരുണവാർത്തയറിയുന്നത്. ഒപ്പമുണ്ടായിരുന്ന അയൽവാസിക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടറിന്‍റെ പിൻസീറ്റിലാണ് ബിന്ദു ഇരുന്നത്. ലോറിക്കടിയിൽപ്പെട്ടാണ് മരണം. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂൾ വാർഷികത്തിന് മകൾ അവതരിപ്പിക്കുന്ന നൃത്തം കാണുന്നതിനായി പോകാനിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു
RECENT NEWS
Advertisment