മാതൃകയായ് തൊഴിലുറപ്പ് തൊഴിലാളികള്‍ ; പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ സ്വർണമാല തിരികെ നല്‍കി

For full experience, Download our mobile application:
Get it on Google Play

പന്തളം : വഴിയരികിലെ പുല്ലുചെത്തി വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ രണ്ടരപ്പവൻ വരുന്ന സ്വർണമാല തൊഴിലുറപ്പ് തൊഴിലാളികൾ ഉടമസ്ഥന് തിരികെ നൽകി. ചേരിക്കൽ നെല്ലിക്കൽ ഭാഗത്ത് പോസ്റ്റ് കമ്പനിക്ക് സമീപം വഴിയരികിൽ നിന്നാമാണ് തൊഴിലാളിയായ മുപ്പത്താറുവിളയിൽ അമ്പിളിക്ക് മാല കിട്ടിയത്. വിവരം മേറ്റ് സിജി ശ്രീകുമാറിനെ അറിയിച്ചു. തുടർന്ന് ഉടമസ്ഥന്‍റെ ബന്ധുവായ രാജേന്ദ്രന് കൈമാറുകയും ചെയ്തു.

രണ്ടാഴ്ച മുമ്പ് നെല്ലിക്കൽ രാജേന്ദ്രന്‍റെ വീട്ടിൽ വിരുന്ന് വന്ന ബന്ധു അരവിന്ദിന്‍റെതായിരുന്നു മാല. പലയിടത്തും തിരയുകയും നഷ്ടപ്പെട്ട വിവരം പലരോടും പറഞ്ഞുവെങ്കിലും മാല തിരികെ കിട്ടിയില്ല. മേറ്റ് സിജിയും തൊഴിലാളികളും ചേർന്നാണ് മാല രാജേന്ദ്രനെ ഏൽപ്പിച്ചത്. മാതൃകാപരമായ കാര്യം ചെയ്ത തൊഴിലാളികളെ നഗരസഭ കൗൺസിലർ ടി.കെ.സതി അനുമോദിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...