വയനാട് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. ഓട്ടോയിലുണ്ടായ പുൽപള്ളി സ്വദേശി യശോദയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാർക്കിങ് സ്ഥലത്തു നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഒരു കാറിലും ബൈക്കിലും ഇടിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ശ്രീജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെഎസ്ആ‍ര്‍ടിസി ബസ് അമിത വേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുട്ടിൽ വാര്യാട് ഇതിന് മുൻപും നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയിടെ സ്ഥലത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; രോഗികൾ 6000 കടന്നു

0
നോർത്ത് കിവു : ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...