പാടൂർ വേലയുടെ എഴുന്നള്ളിപ്പിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ആഞ്ഞതിനെ ചൊല്ലി വിവാദം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാടൂർ വേലയുടെ എഴുന്നള്ളിപ്പിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ആഞ്ഞതിനെ ചൊല്ലി വിവാദം. ആന ഇടഞ്ഞു എന്ന പ്രചാരണത്തിന് പിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി.ബി ബിനോയ് പറഞ്ഞു. പിറകിലെ ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടുകയായിരുന്നെന്നും ആളുകളുടെ ചവിട്ടേറ്റാണ് തനിക്ക് പരിക്കേറ്റതെന്നും രാമചന്ദ്രന്‍റെ പാപ്പാൻ രാമൻ പറഞ്ഞു.

ഇന്നലെ രാത്രി പാടൂർ വേലയ്ക്കിടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ആഞ്ഞത്. ഇതോടെ തിക്കിലും തിരക്കിലും പെട്ട് 2 പേർക്ക് പരിക്കേറ്റു. രാമചന്ദ്രൻ ഇടഞ്ഞുവെന്നാണ് പിന്നീട് പ്രചാരണമുണ്ടായത്. ഇത് നിഷേധിക്കുകയാണ് ദേവസ്വം. രാമചന്ദ്രന് പിറകിൽ ഉണ്ടായിരുന്ന ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടി. ഇതിനിടയിൽ ആളുകളുടെ തട്ടേറ്റാണ് പാപ്പാൻ രാമൻ വീണത്. പാപ്പാൻ രാമനെ ആളുകൾ ചവിട്ടി. ഇത് കണ്ടാണ് രാമചന്ദ്രൻ രണ്ട് അടി മുന്നോട്ട് നീങ്ങിയതെന്നും ദേവസ്വം പ്രസിഡന്റ് പി.ബി ബിനോയ് പറഞ്ഞു. ആനയെ എഴുന്നള്ളിപ്പുകളിൽ നിന്ന് മാറ്റാൻ ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട്. ആനയുടെ താരപദവിയാണ് ഇതിന് കാരണം. ആനയെ ഇന്നലെ രാത്രി 9 മണിയോടെ തിരികെ തെച്ചിക്കോട്ടുകാവിൽ എത്തിച്ചു. ആനയ്ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നവും ഇല്ലെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്‍റെ വിശദീകരണം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...