27കാരി ഏഴുമാസത്തിനിടെ ദാനം ചെയ്തത് 105 ലിറ്റർ മുലപ്പാൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശിനിയായ 27കാരി ഏഴുമാസത്തിനിടെ 105 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് റെക്കോഡിട്ടു. ഇതുവഴി നവജാതരും ഭാരക്കുറവുള്ളവരുമായ 2500 കുട്ടികൾക്കാണ് മുലപ്പാൽ എത്തിക്കാനായത്. കോയമ്പത്തൂർ സ്വദേശിനിയായ ശ്രീവിദ്യയാണ് സമാനതകളില്ലാത്ത പ്രവൃത്തിയിലൂടെ സാമൂഹ്യ സേവന ചരിത്രത്തിൽ ഇടംനേടിയത്.

ശ്രീവിദ്യക്കും ഭർത്താവ് ഭൈരവിനും പത്തുമാസം പ്രായമുള്ള മോളും നാലുവയസുള്ള മകനുമാണ് ഉള്ളത്. ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി തന്‍റെ മുലപ്പാൽ ദാനം ചെയ്യുക എന്നത് ശ്രീവിദ്യയുടെ ആശയമായിരുന്നു. അവരുടെ സാമൂഹിക ലക്ഷ്യത്തെ പിന്തുണച്ച ഭർത്താവ് ഭൈരവ്, മുലപ്പാൽ ദാനം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുകയും പ്രക്രിയയിൽ അവളെ സഹായിക്കുകയും ചെയ്തു. പ്രസവ ചികിത്സാ വിദഗ്ധരുടെ സഹായത്തോടെ, ശ്രീവിദ്യ അടുത്തുള്ള തിരുപ്പൂർ ജില്ലയിലെ ഒരു എൻജിഒയുടെ സംരംഭമായ അമൃതം മുലപ്പാൽ ദാന ക്യാമ്പിലേക്ക് മുലപ്പാൽ സംഭാവന ചെയ്യാൻ തുടങ്ങി.

തന്‍റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ചാംദിവസം മുതലാണ് ശ്രീവിദ്യ തന്‍റെ മുലപ്പാൽ ദാനം ചെയ്യാൻ തുടങ്ങിയത്. ഏഴ് മാസത്തിനുള്ളിൽ 105 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് 2022 ൽ ഇടം നേടുകയും ചെയ്തു. എൻ‌ജി‌ഒയുടെ ഇൻസ്ട്രക്ടർമാരുടെ ഉപദേശപ്രകാരം താൻ ആദ്യം മുലപ്പാൽ ശേഖരിച്ച് സൂക്ഷിച്ചുവെന്നും പിന്നീട് കോയമ്പത്തൂരിലെ മുലപ്പാൽ ബാങ്കിന് നൽകിയെന്നും ശ്രീവിദ്യ പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....