തിരുവനന്തപുരം : ഗുരുതമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. വെഞ്ഞാറമൂട് മാമൂട് ബിന്ദു ഭവനിൽ ബിന്ദുവാണ് (34) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 8 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ഇവർ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുടുബ വഴക്കിൽ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയം ഭർത്താവ് ലാലു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിടെ ലാലുവിനും പൊള്ളലേറ്റിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് പോലീസെത്തി ബിന്ദുവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും എട്ടു മണിയോടെ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.