Sunday, May 5, 2024 3:18 am

സിസിടിവി ക്യാമറ നിരീക്ഷണവലയം – ലണ്ടൻ പിന്നിൽ ; ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യൻ നഗരം

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്സി : ഒരു ചതുരശ്രമൈൽ സ്ഥലത്ത് 1826 സിസിടിവി ക്യാമറകൾ! ലോകത്ത് ഏറ്റവും കൂടുതൽ ക്യാമറകളുള്ള ഈ നഗരം ഏതെന്നോ? ഡൽഹി! ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് ലണ്ടനെയും പല സുപ്രധാന ചൈനീസ് നഗരങ്ങളെയും പിൻതള്ളി ഡൽഹി ഒന്നാം സ്ഥാനത്തെത്തിയത്. ലണ്ടനിൽ ഒരു ചതുരശ്രമൈൽ പ്രദേശത്ത് 1138 ക്യാമറകളാണുള്ളത്.

ലോകത്തെ 150 പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കി ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പിലാണ് പൊതുസ്ഥലത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന നഗരം എന്ന ഖ്യാതി ഡൽഹി സ്വന്തമാക്കിയത്. ചെന്നൈയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഒരു ചതുരശ്രമൈലിൽ 609 ക്യാമറകൾ. മുംബൈ പട്ടികയിൽ 18-ാം സ്ഥാനത്താണ്. 157 ക്യാമറകളാണ് മുംബൈ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

ഷെൻഷെൻ (520), വുക്സി (472), ക്യുങ്ദാഓ (415), ഷങ്ഹായ് (408) എന്നീ ചൈനീസ് നഗരങ്ങളെല്ലാം ക്യാമറക്കണ്ണുകളുടെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ന്യൂയോർക്കിൽ 193 ഉം മോസ്കോയിൽ 210 ഉം ആണ് ചതുരശ്രമൈലിൽ ക്യാമറകളുടെ എണ്ണം.

ക്യാമറക്കാര്യത്തിൽ ഷങ്ഹായ്, ലണ്ടൻ, ന്യൂയോർക്ക് നഗരങ്ങളെ പിന്നിലാക്കിയതിൽ നമുക്ക് അഭിമാനിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. തലസ്ഥാന നഗരത്തിൽ ക്യാമറ നിരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കെജ്രിവാൾ അഭിനന്ദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...