സൗദിയിലെ അസീറിലേക്കും നജ്റാനിലേക്കും ഹൂതി ആക്രമണം

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട്​ യമനിലെ ഹൂത വിമതർ ആക്രമണം തുടരുന്നു. അസീർ, നജ്​റാൻ എന്നിവിടങ്ങളിലേക്കാണ്​ മിസൈലുകളും ഡ്രോണുകളും ​പ്രോജക്​ടൈലും അടക്കം ഉപയോഗിച്ച്​ ആക്രമണം നടത്തിയത്​. നജ്​റാനിൽ സ്​കൂളിന്​ മുകളിൽ പ്രോജക്​ടൈൽ പതിച്ച്​ നാശനഷ്ടമുണ്ടായി. അസീറിൽ മിസൈൽ ഭാഗങ്ങൾ പതിച്ച്​ ഒരാൾക്ക്​ പരിക്കേറ്റു. ഏഷ്യൻ വംശജനായ പ്രവാസിക്കാണ് പരിക്കേറ്റതെന്ന് സഖ്യസേന അറിയിച്ചു. അസീറിലെ അഹദ് റഫീദയിലാണ്​ മിസൈൽ ഭാഗങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റത്​.

അസീറിലേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നജ്റാനിലേക്ക് പ്രൊജക്ടൈലും എത്തി. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്​ടം നേരിട്ടു. ബഹുഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സഖ്യസേന തകർത്തു. രണ്ട്​ ദിവസമായി സൗദിയിലേക്ക്​ ഹൂതി വിമതർ നിരന്തരം ആ​ക്രമണം നടത്തുന്നുണ്ട്​. അതിനിടെ, യമനിൽ പോരാട്ടം തുടരുകയാണ്​. 24 മണിക്കൂറിനിടെ ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. എഴുപതിലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. യമന്‍ സൈന്യത്തില്‍ നിന്ന് മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. താഇസ് പ്രവിശ്യയിലാണ്​ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നത്​. കപ്പലുകള്‍ ഉപരോധിക്കുന്നതിനിടെ യമനില്‍ കനത്ത ആക്രമണത്തിന് സൗദി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് തലയിൽ വീണ് വയോധികൻ കൊല്ലപ്പെട്ടു

0
സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ്...

കുടിവെള്ള വിതരണം തടസ്സപ്പെട്ടു : കെ.എസ്.ഇ.ബി – വാട്ടർ അതോറിറ്റി തർക്കത്തിൽ വലഞ്ഞ് റാന്നിയിലെ...

0
റാന്നി: ഇലക്ട്രിസിറ്റി ബോർഡിന്റെയും വാട്ടർ അതോറിറ്റിയുടെയും തർക്കവും അനാസ്ഥയും കാരണം...

സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി...

തിരുപ്പതി ജില്ലയിലെ ഫാക്ടറിയിൽ സ്ഫോടനം ; 5 പേർ മരിച്ചു

0
തെലങ്കാന: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ശ്രീ സിറ്റിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ...