‘ഓർഡിനറി’ എന്ന മലയാള സിനിമ റിലീസ് ആയ ശേഷമാണ് ഗവി ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുമായി ഗവിക്ക് കാര്യമായ ബന്ധമൊന്നും ഇല്ലെങ്കിലും സഞ്ചാരികളുടെ ഹൃദയത്തിൽ ആ പ്രദേശം ഇടംനേടി. ഇന്ന് ഗവിയെ തേടി ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് മലബാറിൽ നിന്നാണ്, പ്രത്യേകിച്ച് മലപ്പുറത്തുനിന്ന്. സിനിമയിൽ പരാമർശിക്കും പോലെ വിശാലമായപ്രദേശമോ ആൾക്കാരോ ഗവിയിൽ യാത്ര അവസാനിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ബസോ ഇല്ല. പുലർച്ചെ അഞ്ചരക്കും ആറരക്കും ആരംഭിക്കുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളാണ് പത്തനംതിട്ടയിൽനിന്ന് ഗവി വഴി കുമളിയിലേക്കുള്ളത്. അഞ്ചരക്ക് ഒരു ബസ് കുമളിയിൽ നിന്നുമുണ്ട്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തും. പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഗവിക്കാർക്ക് അവരുടെ പഞ്ചായത്ത് ആസ്ഥാനത്തേക്ക് എത്താൻപോലും 70 കിലോമീറ്ററിലധികം സഞ്ചരിക്കണം. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. വനംവകുപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഗവിയിൽനിന്ന് ട്രക്കിങ് ഉണ്ട്. ഇവിടെനിന്ന് നോക്കിയാൽ ശബരിമലയുടെ വിദൂര ദർശനം ലഭിക്കും. അത്യപൂർവങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഗവി. നോഹ പെട്ടകം ഉണ്ടാക്കുവാന്‍ ഉപയോഗിച്ച “ഗോഫര്‍ ട്രീ”എന്ന വന്‍ മരം ഇവിടെ കാണാം. മലയാളത്തില്‍ നിറംപല്ലി എന്നാണ് പേര്. ഇത് സംരക്ഷിത മരമാണ്. ഇന്ത്യയില്‍ ആകെ രണ്ടുമരങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് പറയുന്നു. ഇതുരണ്ടും ഗവി യാത്രയില്‍ തൊട്ടടുത്ത് കാണാം.
മലമുഴക്കി വേഴാമ്പൽ മുതലുള്ള അപൂർവയിനം പക്ഷികളുടെയും കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. ഉൾക്കാടുകളിൽ ചില ഗോത്രവർഗക്കാർ താമസിക്കുന്നുണ്ടെങ്കിലും എൺപതുകളുടെ ആദ്യം ശ്രീലങ്കയിൽനിന്ന് കുടിയിറക്കപ്പെട്ട തമിഴ് വംശജരാണ് ഇവിടെ അധികവും. ഗവി ഇവരുടെ നാടാണെന്നുതന്നെ പറയാം. പതിറ്റാണ്ടുകളായി ഗവി മേഖലയിലുള്ള ശ്രീലങ്കൻ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോർപറേഷൻ നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന ഏലകൃഷി വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് തൊഴിലാളി സംരക്ഷണത്തിനായി വിനോദസഞ്ചാര രംഗത്തേക്ക് കോർപറേഷൻ ഇറങ്ങിയത്. യാത്രക്കിടെ കണ്ട മലയണ്ണാനും വേഴാമ്പലുംകിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും നവ്യാനുഭവമാകും.
കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമെ ബോട്ടിങ്ങും സാധ്യമാണ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ കക്കി ഉൾപ്പെടെ ആറ് ഡാമുകളിലൂടെയുള്ള യാത്ര വിസ്മയം പകരുന്നതാണ്. ഇവയെല്ലാം കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുമാണ്. മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുന്നതിനാൽ സന്ദർശനാനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പത്തനംതിട്ട ആങ്ങമൂഴിയിൽനിന്ന് ഒരുദിവസം സഞ്ചാരികളുടെ 30 സ്വകാര്യ വാഹനങ്ങളേ ഗവി വഴി കടത്തിവിടുകയുള്ളൂ. ആങ്ങമൂഴി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് ചെക്പോസ്റ്റ് വരെയുള്ള ദൂരം നിബിഡവനത്താൽ സമ്പുഷ്ടമാണ്. ഗവി ടൂറിസത്തിന്റെ സാധ്യതകൾ മനസ്സിലാക്കി കെ.എസ്.ആർ.ടി.സി ടൂറിസം പാക്കേജുകൾ ആരംഭിച്ചിട്ടുണ്ട്. മഴക്കാല ഗവിയുടെ സൗന്ദര്യം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ പക്കേജുകളും നടത്തിവരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ മഴക്കാല യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് ജില്ല കോ ഓഡിനേറ്റർ: 9744348037, പത്തനംതിട്ട ഡിപ്പോ കോ ഓഡിനേറ്റർ: 9495752710, 9995332599, പത്തനംതിട്ട ഡിപ്പോ: 0468 2222366 എന്നിവരുമായി ബന്ധപ്പെടാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033