സ്ത്രീകളെ പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തിൽ പ്രവീൺ (40), മുട്ടത്തറ ശിവജി ലെയിനിൽ ടി സി 42/785 പുതുവൽ പത്തിൻവീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് തമ്പാനൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി ആയുർവേദ കോളജ് ആശുപത്രി ജം​ഗ്ഷനിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടർന്ന് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായിട്ടുള്ളത്. സ്ത്രീയുടെ ബാഗ് ഇരുവരും ചേർന്ന് പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധിച്ചതോടെ ഇവർ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് പഴവങ്ങാടിയിലും പരുത്തിക്കുഴിയിലും വഞ്ചിയൂരിലും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെ പിന്തുടർന്ന് ആഭരണങ്ങളും മൊബൈലും പിടിച്ചുപറിച്ചതും ഇവരാണെന്ന് പോലീസ് പറയുന്നു. മോഷണത്തിനായി ഉപയോഗിച്ച ബൈക്കുകളും വിവിധയിടങ്ങളിൽനിന്ന് തട്ടിയെടുത്തതാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഡിസിപി വി അജിത്തിന്‍റെ നേതൃത്വത്തിൽ ഫോർട്ട് എ സി ഷാജി, തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ മുരളീധരൻ, ഷാഡോ എസ്.ഐ ഉമേഷ്, സി.പി.ഒമാരായ സതീഷ്, സുനിൽ, അഖിലേഷ്. ഷിബു, ദീപുരാജ്, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...