Wednesday, July 2, 2025 5:36 am

അഭിമാനിയായ ഹിന്ദുവെന്ന് പറയാൻ മടിയില്ല, ആത്മാര്‍ത്ഥത വേണം, പ്രവർത്തിക്കണം ; സുരേന്ദ്രന് മറുപടി നൽകി രാമസിംഹൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മേയർ പദവി പോലുള്ളവ നൽകാൻ പറ്റിയ പരിതസ്ഥിതി കേരളത്തിലെ പാര്‍ട്ടിയിലില്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടി നൽകി സംവിധായകൻ രാമസിംഹൻ അബൂബക്കര്‍. സുരേന്ദ്രൻ പറഞ്ഞു മേയർ ആക്കാൻ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം. അതിന് ആത്മാർത്ഥത വേണം. രാമസിംഹന് മേയർ പദവിയെക്കാൾ വലിയ പദവി ജനങ്ങൾ തന്നിട്ടുണ്ട്, അത് മതിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രാമസിംഹന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ന് ലോകത്തിന്റെ എല്ലാ കോണിൽ നിന്നും എന്നേ ഒരുപാട് പേർ വിളിച്ചു, എന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു..
നന്ദിയുണ്ട്..
ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാൻ എനിക്ക് മടിയില്ല..
ഇന്ന് കർണ്ണാടകയിൽ നിന്നും ഒരു പ്രവർത്തകൻ വിളിച്ചു പറഞ്ഞു സാർ ഞാൻ ഭയപ്പെടുന്നു.. ഒരു എലെക്ഷൻ തോൽവി കണ്ണാടകയിലെ ഹൈന്ദവർക്ക് ഭയം സമ്മാനിച്ചുവെങ്കിൽ അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഹിന്ദുവിനുണ്ടാകണം..
കർണാടക കേരളത്തിലും ആവർത്തിക്കും,നമേസ്തേ പറഞ്ഞ വിദേശിക്ക് കർണ്ണാടകയിൽ തല്ലു കിട്ടിയത് പോലെ നാളെ നമസ്തേ പറഞ്ഞ ഹിന്ദുവിനും തല്ല് കിട്ടും..
ഹിന്ദു ഏകീകരണം സംഭവിക്കാതെ, കേരളത്തിൽ കാന്തപുരം മൊയ്‌ലിയാരുടെ കൈ മുത്തിയാൽ അധികാരത്തിലെത്തിലെത്താമെന്ന് ബിജെപി നേതാക്കൾ കരുതുന്നുവെങ്കിൽ തെറ്റി എന്ന് തന്നെ പറയാൻ മടിയില്ല..
ധർമ്മത്തോടൊപ്പം നിൽക്കുമ്പോൾ കുറച്ചു പ്രയാസങ്ങൾ നേരിടും, സിനിമയ്ക്ക് വേണ്ടി പിരിച്ചു കട്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ബിജെപി ക്കാരുമുണ്ട് തെളിവ് വേണേൽ തരാം, പക്ഷെ മൂന്നുവർഷം അതിനുവേണ്ടി എടുത്ത പ്രയത്നവും, അതിനിടയിൽ കേട്ട പരിഹാസത്തിനും ബദലായി ആ പ്രൊജക്റ്റ്‌ ഉപേക്ഷിക്കാൻ തയ്യാറായാൽ ലക്ഷങ്ങൾ ഈയുള്ളവന് സുഡാപ്പികളിൽ നിന്ന് കിട്ടുമായിരുന്നു..
പണം സംമ്പാദിക്കാൻ ആരുടെ കൂടെ നിൽക്കണമെന്ന് ഇവിടുത്തെ ജനത്തിന് അറിയില്ലെന്നാണോ?
ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തത വേണം…
ഒരു ഹിന്ദു ലീഗ് വേണം എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരാണ് ഏറെ പേർ,പക്ഷേ അതുണ്ടായില്ലെങ്കിൽ 1921ലെ പോൽ ജീവന് വേണ്ടി ഹിന്ദു ഓടേണ്ട കാലം വിദൂരമല്ല…
നമ്പൂതിരി മുതൽ നായാടി വരെ എന്നത് പൂജനീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമാണ്.. ഏറ്റവും പിന്നിൽ നിൽക്കുന്ന ഹിന്ദുവും മുന്നിൽനിൽക്കുന്ന ഹിന്ദുവും ഒന്നാണെന്ന ബോധത്തോടെ ഒരുമിച്ചു നിന്നില്ലെങ്കിൽ ഭയപ്പെടണം… കാരണം അവർ സകലരും ഒരുമിച്ചാണ്…
ഇത് മനസ്സിലാക്കാതെ മതേതരത്വം വിളമ്പുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്..
സുരേന്ദ്രൻ പറഞ്ഞു മേയർ ആക്കാൻ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം..
അതിന് ആത്മാർത്തത വേണം..രാമസിംഹന് മേയർ പദവിയെക്കാൾ വല്യ പദവി ജനങ്ങൾ തന്നിട്ടുണ്ട് അത് മതി…
ഹിന്ദു ഉണരാതെ ദേശമുണരില്ല
ഒരിക്കൽ കൂടി കൂടെ നിന്നതിന് നന്ദി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...