ആയുർവേദശാസ്ത്ര പ്രകാരം പ്രമേഹരോഗം പ്രധാനമായും 20 വിധത്തില്‍ കാണപ്പെടും. ഉദകമേഹം, ഇക്ഷുമേഹം, സുരാമേഹം, പിഷ്ഠ മേഹം, ശുക്ല മേഹം, ലാലമേഹം, ശനൈർ മേഹം, സികതാ മേഹം, ശീത മേഹം, സാന്ദ്ര മേഹം, ഇങ്ങനെ കഫദോഷ പ്രധാനമായുണ്ടാകുന്ന മേഹങ്ങൾ പത്ത് വിധത്തിലും, ഇത് കൂടാതെ മഞ്ജിഷ്ഠാ മേഹം, നീല മേഹം, കാള മേഹം, ഹരിദ്രാ മേഹം, ശോണിതാ മേഹം, ക്ഷാര മേഹം എന്നിങ്ങനെ പിത്ത പ്രധാനങ്ങള്‍ ആയ മേഹങ്ങള്‍ ആറും വാസ മേഹം, മജ്ജാ മേഹം, ഹസ്തി മേഹം, മധു മേഹം, എന്നിങ്ങനെ വാത പ്രധാനങ്ങൾ ആയ മേഹങ്ങള്‍ നാല് വിധത്തിലും കണ്ടു വരുന്നു. അതിനാൽ ശാസ്ത്രീയമായ ആയൂർവേദ ചികിത്സക്ക് വിദഗ്ധമായ രോഗ നിർണയം അത്യാവശ്യം ആണ്.
സിദ്ധയിൽ അത് 64 ഇനം ആയി കണക്കാക്കുന്നു. ആദ്യത്തെ രണ്ടു ഘട്ടത്തിലും ആയി വരുന്ന 23 + 23 = 46 ഇനം പൂർണമായി മാറും. അസ്ഥിയുടെ മഞ്ഞയിൽ ബാധിക്കുന്ന 13 ഇനം മാത്രം ആണ് ചികിത്സ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത്. (ഷുഗർ +പ്രമേഹം ) 13 ഇനം പ്രമേഹം മരുന്നിനാൽ മാത്രം മാറ്റാൻ കഴിയില്ല. ഒരു ഇനം ജീവിത കാലം മുഴുവൻ ചികിത്സ ആവശ്യം ഉള്ളത് ആണ്. കാരണം അമിതമായി ഇൻസുലിൻ ഉണ്ടാകുന്നതിനാല്‍ ആണ് അങ്ങനെ സംഭവിക്കുന്നത്, കൃത്യമായ ചികിത്സ കിട്ടിയില്ല എങ്കില്‍ ഈ ഇനത്തില്‍ ഉള്ളത് കിഡ്നി വീക്ക് ആകും. (ലക്ഷണം മൂത്രം ധാര ധാരാ യായി പോകുക, മൂത്രം ഒഴിക്കുന്ന ഇടത്ത് ഉറുമ്പ് വന്ന് കൂടുക, തുടങ്ങിയ ലക്ഷണം കാട്ടും ഇവർക്കു മാത്രം ചികിത്സ ജീവിത കാലം മുഴുവൻ തുടരണം. മരുന്ന് നിർത്താൻ ആകില്ല.) ഇവ കൃത്യം ആയി മരുന്ന് കഴിക്കുകയും യോഗയിലെ പ്രാണായാമം കൂടി ചെയ്തു പാൻക്രിയാസിനെ പ്രവർത്തന യോഗ്യം ആക്കിയാൽ ജീവിതകാലം മുഴുവനും സാധാരണ മനുഷ്യരെ പോലെ മരുന്ന് ഇല്ലാതെയും ജോലികൾ ചെയ്‌തും ജീവിക്കാൻ ആകും.
20ഗ്രാം കിരിയാത്, 10ഗ്രാം പച്ച നെല്ലിക്ക, 5ഗ്രാം പച്ച മഞ്ഞൾ. ചേർത്ത് ഇടിച്ചു പിഴിഞ്ഞ നീര് ആണ് ഉപയോഗിക്കേണ്ടത്. (ഒരു സ്പൂൺ ശുദ്ധ മായ തേൻ ചേർത്തും ഉപയോഗിക്കാം) ഈ കണക്കിൽ മരുന്നും യോഗയും ചെയ്താൽ എറിയാൽ 90 ദിവസം മതിയാകും. മാറാരോഗം അല്ല ഇത്. ജീവിത ശൈലി രോഗം ആണ് എന്ന് അറിയുക. ജീവിത രീതി മാറ്റം വരുത്തണം. പ്രകൃതിയും ആയി ഇണങ്ങി ചേർന്ന് ജീവിക്കണം. പൂർവികർ ഉപയോഗിച്ചിരുന്ന ഭക്ഷണരീതിയിലേക്ക് മടങ്ങുക.