Tuesday, May 13, 2025 6:29 am

ഇന്ന് ചോറ് കഴിച്ച് തടിക്കാം.. നാളെ പഴങ്കഞ്ഞി കുടിച്ച് മെലിയാം

For full experience, Download our mobile application:
Get it on Google Play

ഒരു കാലത്ത് മലയാളികളുടെ പ്രധാന ഭക്ഷണമായിരുന്നു പഴങ്കഞ്ഞി. സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ഇപ്പോള്‍ പഴങ്കഞ്ഞി പ്രധാന കേരളാ വിഭവങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുന്നു. ചോറ് കഴിച്ചാല്‍ ലഭിയ്ക്കാത്ത പല ഗുണങ്ങളും പഴങ്കഞ്ഞിയിലൂടെ നേടാം. ചോറ് ഫെര്‍മെന്റ് ചെയ്താണ്, അതായത് പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതു പോലെ ഫെര്‍മെന്റ് ചെയ്യുമ്പോല്‍ ഇതില്‍ വൈറ്റമിന്‍ ഇ, ഫൈറ്റോഎസ്റ്ററോള്‍, ലിനോലെയിക് ആസിഡ്, ആന്തോസയാനിനുകള്‍ ഫിനോള്‍ തുടങ്ങിയ പല പോഷകങ്ങളും ഉണ്ടാകുന്നു. ചോറ് കഴിച്ചാല്‍ തടി കൂടുമെന്ന് ഭയം, എന്നാല്‍ കഴിയ്ക്കാതെ പറ്റുകയുമില്ലെന്നുള്ളവര്‍ക്ക് ധൈര്യമായി തടി കൂടാതെ കഴിയ്ക്കാവുന്ന ചോറിന്റെ വേറെ രൂപമാണ് പഴങ്കഞ്ഞിയെന്നത്. ചോറ് കൊഴുപ്പ് കൂട്ടുന്നതാണ്. എന്നാല്‍ കൊഴുപ്പ് നീക്കുന്ന ഒന്നാണ് പഴങ്കഞ്ഞി.

മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഏറെ ഗുണകരമാണ് പഴങ്കഞ്ഞി. ധാരാളം ഇലക്ട്രോളൈറ്റുകള്‍ അടങ്ങിയ ഇത് ശരീരത്തിന്റെ ക്ഷീണം അകററാനും ഏറെ നല്ലതാണ്. അയേണ്‍ സമ്പുഷ്ടമാണ് പഴങ്കഞ്ഞി. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കാന്‍ സാധിയ്ക്കുന്ന ഒന്ന്. സാധാരണ ചോറിനേക്കാള്‍ 21 മടങ്ങ് കൂടുതല്‍ അയേണ്‍ പഴങ്കഞ്ഞിയില്‍ ഉണ്ടെന്ന് പറയാം. ഇതല്ലാതെ കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍ ബി12 അടങ്ങിയിട്ടുള്ളതിനാലാണ് ക്ഷീണകമറ്റാന്‍ ഇത് ഗുണം നല്‍കുന്നത്. ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരവും. പഴങ്കഞ്ഞി തയ്യാറാക്കുമ്പോള്‍ ഇതില്‍ ചേര്‍ക്കുന്ന മോരും കാന്താരിമുളകുമെല്ലാം തന്നെ ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞവയാണ്.

പഴങ്കഞ്ഞി ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പരിഹാരമാണ് പഴങ്കഞ്ഞി . വേനലില്‍ ചര്‍മത്തിലുണ്ടാകുന്ന ചൂടുകുരു, അലര്‍ജി എന്നിവയ്ക്ക് ഏറെ നല്ലൊരു പ്രതിവിധി കൂടിയാണിത്. ചര്‍മത്തിന് തിളക്കവും ചെറുപ്പവും നല്‍കാന്‍ ഇതിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സഹായിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി പിടിയിൽ

0
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ലഹരി വേട്ട. 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കർണാടക...

നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വധശിക്ഷ നൽകണമെന്ന വാദം ഇന്ന്...

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദൽ...

ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് ഇന്ന് തുടക്കം

0
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ സൗദി അറേബ്യയടക്കമുള്ള മധ്യേഷ്യൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയുണ്ടായ ശക്തമായ പാക് പ്രകോപനം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനും...