വീടുകളിലുണ്ടാകുന്ന പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. മിക്കവാറും വീടുകളിൽ ഇവയുണ്ടാകും. പലപ്പോഴുമുള്ള പ്രശ്നം ഇത്തരം സസ്യങ്ങൾ വേണ്ട വിധത്തിൽ വളരില്ല എന്നതാണ്. വളർച്ച മുരടിയ്ക്കുന്നതും ഇലകളിൽ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്നം. കറിവേപ്പില കറികളിൽ അവശ്യ വസ്തുവാണ്. സ്വാദിനും മണത്തിനും മാത്രമല്ല സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്ട്രോൾ, പ്രമേഹം അടക്കം പല രോഗങ്ങൾക്കും ഗുണകരം. തുളസിയും ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. കോൾഡിനും മറ്റുമുള്ള നല്ലൊന്നാന്തരം ഔഷധം. അയേണിന്റെ കലവറ. കോൾഡിന് തയ്യാറാക്കുന്ന കുരുമുളക് കാപ്പിയിലെ പ്രധാന ചേരുവകളിൽ ഒന്നു കൂടിയാണിത്. തുളസി ഉണങ്ങിപ്പോകുന്നതും വളരാത്തതുമെല്ലാം അധ്യാത്മികമായി കണക്കാക്കിയാൽ ദുശകുനങ്ങളും ദുസൂചനകളുമാണെന്നു പറയാം. ഇത്തരം സസ്യങ്ങൾ അൽപം ശ്രദ്ധ നൽകിയാൽ നല്ല രീതിയിൽ വളർന്നു വരും. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ.
കഞ്ഞിവെള്ളം
കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളിൽ തളിച്ചു കൊടുക്കുന്നതും കടയ്ക്കൽ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാൻ സഹായിക്കും.
—
മത്തി
മത്തി പോലുളള മീനുകളുടെ വേസ്റ്റുകൾ, അതായത് ഇവയുടെ തലയും മറ്റും കറിവേപ്പിന് താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാൻ സഹായിക്കുന്ന വഴിയാണ്.
—
മുട്ടത്തൊണ്ട്
മുട്ടത്തൊണ്ട് കറിവേപ്പിലയ്ക്കു നല്ലൊരു വളം തന്നെയാണ്. മുട്ടത്തൊണ്ട് പൊടിച്ച് ഇതിന്റെ കടയിൽ നിന്നും ലേശം മാറി മണ്ണിൽ കുഴിച്ചിളക്കി ഇടുക. ഇത് വളരാൻ സഹായിക്കുന്ന നല്ലൊരു വഴിയാണ്.
കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും
കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോൾ പുതിയ മുള വരും. ഇത് കൂടുതൽ പച്ചപ്പോടെ വളരാനും സഹായിക്കും. ഇതുപോലെ ഒടിച്ചെടുക്കുമ്പോൾ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കിൽ ഇത് വളർച്ച മുരടിപ്പിയ്ക്കും.
—
ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് (high rich online shoppe) സ്വത്തുവകകള്‍ കണ്ടുകെട്ടും – ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു
https://pathanamthittamedia.com/high-rich-online-shoppe-will-confiscate-assets-bank-accounts-frozen/
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033