Friday, April 18, 2025 2:23 am

പപ്പായ തൈകള്‍ എങ്ങനെ പരിപാലിക്കാം

For full experience, Download our mobile application:
Get it on Google Play

പപ്പായ കൃഷി ഗ്രാമീണ മേഖലകളില്‍ ഏറെ തൊഴില്‍ സാധ്യതകള്‍ നല്‍കുന്നുണ്ട്. വ്യാവസായികമായി പപ്പായ നടാന്‍ മൂന്ന് വ്യത്യസ്ത സീസണുകളാണ് തിരഞ്ഞെടുക്കുന്നത്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയും ജൂണ്‍ മുതല്‍ ജൂലൈ വരെയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമാണ് നടുന്നത്.

ചെടികള്‍ നഴ്‌സറികളില്‍ നിന്ന് പറിച്ചു നട്ട് അഞ്ച് മാസം കഴിഞ്ഞാല്‍ പൂവിടാനും കായ്കളുണ്ടാകാനും തുടങ്ങും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പഴങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 250 മുതല്‍ 300 വരെ വിത്തുകള്‍ ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പേ നഴ്‌സറിയില്‍ നടാനുള്ള ബെഡ്ഡുകള്‍ തയ്യാറാക്കണം. വിത്തുകള്‍ മുളപ്പിക്കാന്‍ കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ട്രേയും ഉപയോഗിക്കാം. 53 സെ.മീ നീളവും 27 സെ.മീ വീതിയുമുള്ള പ്ലാസ്റ്റിക് ട്രേയാണ് ഉപയോഗിക്കുന്നത്. ഓരോ നിരയും തമ്മില്‍ 10 സെ.മീ അകലം വേണം. 1 സെ.മീ ആഴത്തിലാണ് വിത്ത് പാകേണ്ടത്.

കമ്പോസ്‌റ്റോ ഇലകളോ കൊണ്ട് വിത്തിന്റെ മുകളില്‍ ഒരു ചെറിയ ആവരണം പോലെ ഇട്ടുകൊടുത്താല്‍ പെട്ടെന്ന് മുളയ്ക്കും. എത്ര ആഴത്തിലാണോ വിത്തുകള്‍ മണ്ണില്‍ പാകുന്നതെന്നതിനെ ആശ്രയിച്ചാണ് മുളയ്ക്കാനുള്ള കാലദൈര്‍ഘ്യവും. മണ്ണിന്റെ ഘടന അനുസരിച്ച് മുളയ്ക്കാനുള്ള സമയവും മാറും. അതായത് മണല്‍ കലര്‍ന്ന മണ്ണാണെങ്കില്‍ 2 സെ.മീ ആഴത്തിലാണ് വിത്തുകള്‍ കുഴിച്ചിടേണ്ടത്. നീര്‍വാര്‍ച്ചയുള്ള മണലാണെങ്കില്‍ 1.5 സെ.മീ ആഴത്തിലും കളിമണ്ണ് പോലുള്ള മണ്ണില്‍ ഒരു സെ.മീ ആഴത്തിലുമായിരിക്കണം നടേണ്ടത്.

വെള്ളം കാന്‍ ഉപയോഗിച്ച് രാവിലെ നനയ്ക്കുന്നതാണ് ഉചിതം. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് രോഗം വരാതിരിക്കാനായി 0.1 ശതമാനം ഫിനൈല്‍ മെര്‍ക്കുറി അസെറ്റേറ്റ്, അഗ്രോസാന്‍, സെറെസാന്‍, തൈറോം പൗഡര്‍ എന്നിവയുമായി യോജിപ്പിക്കാം. അതോടൊപ്പം തന്നെ നഴ്‌സറി ബെഡ്ഡ് 5 ശതമാനം ഫോര്‍മാല്‍ഡിഹൈഡ് ലായനിയുമായി ചേര്‍ത്ത് വിത്ത് വിതയ്ക്കാനായി ഒരുക്കാം.

തൈകള്‍ കൂട്ടത്തോടെ വളരാന്‍ തുടങ്ങുമ്പോള്‍ അടുത്ത നഴ്‌സറി ബെഡ്ഡിലേക്ക് മാറ്റി നടണം. അല്ലെങ്കില്‍ വളരാന്‍ സ്ഥലമില്ലാതെ ഇടതിങ്ങി നില്‍ക്കും. സാധാരണയായി ചെടികള്‍ രണ്ടു മാസമാകുമ്പോള്‍ 15 മുതല്‍ 20 സെ.മീ ഉയരത്തില്‍ വളരുകയും മാറ്റിനടാന്‍ പാകമാകുകയും ചെയ്യുന്നതാണ്. പറിച്ചു നടുന്നതിന്റെ ഒരു ആഴ്ച മുമ്പേ നഴ്‌സറി ബെഡ്ഡ് നനയ്ക്കുന്നത് നിര്‍ത്തണം. വൈകുന്നേരമാണ് തൈകള്‍ പറിച്ചുനടാന്‍ അനുയോജ്യം. നഴ്‌സറിയിലെ ബെഡ്ഡില്‍ വളര്‍ത്തിയ തൈകള്‍ അല്‍പ്പം മണ്ണോടുകൂടിത്തന്നെ പറിച്ച് പുതിയ മണ്ണിലേക്ക് നടണം. പോളിത്തീന്‍ ബാഗില്‍ വളര്‍ത്തിയ തൈകള്‍ ബാഗ് ഒഴിവാക്കി പറിച്ചു നടണം. ഓരോ കുഴിയും മൂന്ന് തൈകള്‍ നടാം.

കൂടുതല്‍ വിളവ് ലഭിക്കാന്‍ വേനല്‍ക്കാലം വരുന്നതിന് തൊട്ടുമുമ്പായി 15 ദിവസം ഈ കുഴി തുറന്ന് വെക്കണം. പിന്നീട് 20 കിലോ ഗ്രാം കാലിവളം, ഒരു കി.ഗ്രാം എല്ലുപൊടിയോ മത്സ്യത്തില്‍ നിന്നുണ്ടാക്കുന്ന പൊടിയോ ചേര്‍ത്ത് കുഴി മൂടണം. ഉയരമുള്ളതും പെട്ടെന്ന് വളരുന്നതുമായ ഇനങ്ങള്‍ വലിയ അകലം നല്‍കി നടണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...