മുഖത്ത് വീഴുന്ന ചുളിവുകള്‍ പ്രായമാകുന്നതിന്‍റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ പല കാരണങ്ങളാലും മുഖത്ത് ഇത്തരം ചുളിവുകള്‍ ചെറുപ്പത്തില്‍ തന്നെ വരുന്നവരുമുണ്ട്. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ തികച്ചും പ്രകൃതിദത്തമായ വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത നാച്വറല്‍ വഴികള്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു പോരുന്നവയും ശാസ്ത്രം അംഗീകരിച്ചതുമാണ്. ചര്‍മത്തില്‍ ചെയ്യുന്ന മസാജിംഗ്, സ്‌ക്രബിംഗ് ടെക്‌നിക്കുകളാണ് ഇത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ. ഗ്വാ ഷാ ട്രീറ്റ്‌മെന്റ് എന്ന ഒന്നുണ്ട്. ഇത് ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണ്. പണ്ടു കാലത്ത് ചൈനയില്‍ ഉപയോഗിച്ചു പോന്നിരുന്ന സൗന്ദര്യ ചികിത്സയാണ് ഇത്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കുക മാത്രമല്ല അയഞ്ഞു തൂങ്ങിയ ചര്‍മം ഇറുക്കമുള്ളതാകാനും ഇത് സഹായിക്കുന്നു. ഇതിന് ഉപയോഗിയ്ക്കുന്ന വസ്തുവാണ് ഗ്വാഷാ. കല്ലു കൊണ്ടാണ് ഇതുണ്ടാക്കിയിരിയ്ക്കുന്നത്.
ടെന്‍ഷന്‍ നീക്കാനും ചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കുന്നു. മസാജ് ചെയ്യാനാണ് ഇത് ഉപയോഗിയ്ക്കുന്നത്. ഇതിലൂടെ ചര്‍മത്തിന് സ്‌ക്രബിംഗ് ഇഫക്ട് ലഭിയ്ക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിനും ചര്‍മത്തില്‍ വീക്കമുണ്ടാകുന്നത് തടയുന്നതിനും മുഖത്തെ മസിലുകള്‍ക്ക് ബലം നല്‍കാനുമെല്ലാം ഇത് സഹായിക്കുന്നു. ഇത് മുഖത്തിനും കഴുത്തിനും മാത്രമല്ല ചര്‍മത്തിന്റെ ഏത് ഭാഗത്തു വേണമെങ്കിലും ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്നാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ആയുര്‍വേദത്തില്‍ പറയുന്ന ഡ്രൈ ബ്രഷിംഗ് എന്ന വഴി. പരുപരുത്ത പ്രതലമുള്ള ബ്രഷ് കൊണ്ട് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കുന്ന രീതിയാണിത്. ഇത് ലിംഫാറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിയ്ക്കുന്നു. ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്നു. രക്തപ്രവാഹവും ഊര്‍ജ പ്രവാഹവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതെല്ലാം ചര്‍മത്തിന് ഗുണം നല്‍കുന്നു. ചര്‍മം അയഞ്ഞു തൂങ്ങാതെ തടയുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നു.
ലിംഫാറ്റിക് ഡ്രെയിനേജ് എന്ന മറ്റൊരു വഴിയും ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ആയും ഷോപ്പുകളിലും വാങ്ങാന്‍ ലഭിയ്ക്കും. ചര്‍മത്തിന് മസാജിംഗ് ഇഫക്ട് നല്‍കുന്ന ഒന്നു തന്നെയാണ് ഇതും. ഇതിലും ഓയില്‍ ഉപയോഗിയ്ക്കുന്നുണ്ട്. ലിംഫ് നോഡുകളുള്ള ഇടങ്ങളില്‍ അതായത് കക്ഷം, കഴുത്ത് പോലുള്ള ഭാഗങ്ങളില്‍ മുകളിലേയ്ക്കും താഴേയ്ക്കും ഈ ഉപകരണം ചലിപ്പിക്കുന്നതാണ്. ഇത് കുളി കഴിഞ്ഞ ശേഷം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഇവയ്‌ക്കൊപ്പം നമ്മുടെ ജീവിത ഭക്ഷണ ചിട്ടകളും പ്രധാനമാണ്. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന് എന്നതു പോലെ ചര്‍മത്തിനും പ്രധാനമാണ്. ഇതു പോലെ തന്നെ വ്യായാമവും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ചര്‍മത്തിന് ചെറുപ്പം നല്‍കുന്നതിന് ഏറെ ഗുണകരമാണ്. മാനസിക സന്തോഷവും ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനം തന്നെ. സ്‌ട്രെസും ടെന്‍ഷനും ശാരീരിക ആരോഗ്യവും മാത്രമല്ല ചര്‍മാരോഗ്യവും നശിപ്പിയ്ക്കുന്നു. ഇതിനാല്‍ തന്നെ ചര്‍മത്തിന് സൗന്ദര്യമെന്നത് ഇത്തരം എല്ലാ ഘടകങ്ങളും കൂടി ഒത്തിണങ്ങിയതാണെന്നതാണ് വാസ്തവം.