ചില ഭക്ഷണങ്ങൾ പ്രത്യേക രീതിയിൽ കഴിച്ചാൽ തടി കൂടും. ചിലത് തടി കുറയ്ക്കും. കഴിയ്ക്കുന്ന രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം പ്രധാനമാണ്. തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മുട്ട. അതേസമയം നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുമുണ്ട്. മുട്ടകളിൽ പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്‌ലേവിൻ, കോളിൻ, ആന്റിഓക്സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പേശികളുടെ വളർച്ച, തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക, പേശികളുടെ അപചയം തടയുക തുടങ്ങിയ കാര്യങ്ങൾക്ക് ഈ പോഷകങ്ങൾ നമ്മെ സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീനുകൾ ആഗിരണം ചെയ്യാൻ കൂടുതൽ സമയമെടുക്കും. ഇത് വിശപ്പ് ശമിപ്പിക്കും.
തടി കുറയ്ക്കാൻ തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവരും ജിം ട്രെയിനിംഗ് ചെയ്യുന്നവരുമെല്ലാം കഴിയ്ക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. മുട്ട ഓംലറ്റായും പുഴുങ്ങിയും ബുൾസൈ ആയും പൊരിച്ചുമെല്ലാം കഴിയ്ക്കുന്നത് പതിവാണ്. പോച്ച്ഡ് എഗ് മറ്റൊരു വഴിയാണ്. തിളച്ച വെള്ളത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് വേവിച്ചെടുക്കുന്ന രീതിയാണിത്. ഇത് തടി കുറയ്ക്കാൻ നല്ലതാണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതും ഗുണം നൽകുന്ന രീതിയാണ്. ഇങ്ങനെയൊക്കെ കഴിക്കുന്നത് വഴി നിങ്ങൾക്ക് ആവശ്യമായ പോഷകം ലഭിക്കും. അധിക നേരം വിശപ്പിന് ശമനമുണ്ടാവുകയും ചെയ്യും.
വെളിച്ചെണ്ണ ആരോഗ്യകരമായ എണ്ണകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നാണ് വെളിച്ചെണ്ണ. മുട്ട വെളിച്ചെണ്ണയിൽ പാചകം ചെയ്യുന്നത് തടി കുറയ്ക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ പിൻതുടരുന്ന കീറ്റോ ഡയററിൽ പ്രധാനപ്പെട്ട ഒന്നാണ് വെളിച്ചെണ്ണ. ഇതിലെ കെറ്റോണുകൾ വിശപ്പു കുറയ്ക്കാനും ഇതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിനായി ശുദ്ധമായ വെളിച്ചെണ്ണയും ഒലീവ് ഓയിലും ഉപയോഗിക്കാം. പ്രാതലിന് പ്രാതലിന് കഴിക്കുന്ന ഭക്ഷണത്തിനൊപ്പമോ അല്ലാതെയൊ മുട്ടകഴിക്കാം. വെറും വയറ്റിൽ മുട്ടയുടെ വെള്ള കഴിക്കുന്നത് തടികുറയാൻ നല്ലതാണ്. ഇതൊരു സമീകൃതാഹാരം കൂടിയാണ്. കലോറി ഏറെ കുറഞ്ഞ ഒരു ഭക്ഷണ വസ്തുവാണ് പുഴുങ്ങിയ മുട്ട. മുട്ടകഴിക്കുമ്പോൾ വേഗത്തിൽ വയറ് നിറഞ്ഞതായി തോന്നും. ഒപ്പം മികച്ച പോഷണവും ലഭിക്കും. മുട്ടയിൽ 78 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതേ സമയം ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുമുണ്ട്. മുട്ടകഴിക്കുന്നതിലൂടെ തടി കൂടില്ല. പോഷണത്തിനായി മറ്റ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാം.