സ്മാർട്ട് ഫോൺ പോലെ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റാണ് ഇയർ ബഡുകൾ. ഒട്ടുമിക്ക സ്മാർട്ട് ഫോൺ കമ്പനികളും ഇയർ ബഡുകൾ നിർമ്മിക്കുന്നുണ്ട്. സാംസങ്, ആപ്പിൾ, വൺപ്ലസ്, റെഡ്മി, റിയൽമി, ബോട്ട് തുടങ്ങി മുൻ നിര കമ്പനികളുടെയെല്ലാം ഇയർ ബഡുകൾ വിപണിയിൽ സുലഭമാണ്. എന്നാൽ ഇയർ ബഡുകൾ ഉപയോഗിക്കുമ്പോൾ ഒരു പ്രശ്നം ഉണ്ട്. ഇത് നഷ്ടപ്പെടുമോ എന്ന ഭയം. ചെറിയ വസ്തുക്കൾ ആയതിനാൽ തന്നെ നഷ്ടപ്പെട്ടു പോയാൽ ഇവയെ കണ്ടുപിടിയ്ക്കാനും വളരെ പ്രയാസമാണ്. എന്നാൽ ഇനി മുതൽ ഈ ടെൻഷൻ വേണ്ട. നിങ്ങളുടെ ഇയർ ബഡുകൾ സാംസങ്, ആപ്പിൾ തുടങ്ങിയ മുൻനിര കമ്പനികളുടെതാണെങ്കിൽ ഇവ നഷ്ടപ്പെട്ടാൽ വളരെ എളുപ്പത്തിൽ കണ്ടത്താവുന്നതാണ്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ആദ്യം സാംസങ് ഗാലക്സി ഇയർ ബഡുകൾ നഷ്ടപ്പെട്ടാൽ എങ്ങനെ വീണ്ടെടുക്കാം എന്ന് പരിശോധിക്കാം. സ്മാർട്ട് തിങ് ഫൈൻഡൻ എന്ന ഒരു സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് സാംസങ് ഈ സാങ്കേതിക വിദ്യ നൽകുന്നത്. ഇതിന്റെ സഹായത്താൽ ഒരു ട്രാക്കിങ് സിസ്റ്റം ഉപയോക്താക്കൾക്ക് ലഭിക്കുന്നു. നഷ്ടപ്പെട്ട നിങ്ങളുടെ ഇയർ ബഡിൽ ചാർജ് ഉള്ള സമയം വരെ ഇവ ട്രാക്ക് ചെയ്യാൻ കഴിയും. ഇതിനായി ആദ്യം ഗാലക്സി വെയറബിൾ ആപ്പ് തുറക്കുക. ശേഷം ഫൈൻഡ് മൈ ഇയർ ബഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന സ്റ്റാർട്ട് ബട്ടണും നിങ്ങൾ അമർത്തുക. ഇപ്പോൾ നിങ്ങളുടെ ഇയർ ബഡിന്റെ ലൊക്കേഷൻ ഇതിൽ കാണാൻ സാധിക്കുന്നതായിരിക്കും മാത്രമല്ല ഇതിൽ നിന്ന് ഒരു ബിപ് ശബ്ദം പുറത്ത് വരുന്നതിനാൽ ഇവ എളുപ്പത്തിൽ കണ്ടെടുക്കാനും സാധിക്കുന്നതാണ്. സാംസങ്ങിന്റെ ഇതേ സാങ്കേതിക വിദ്യയ്ക്ക് സമാനമായി തന്നെയാണ് ആപ്പിളും പ്രവർത്തിക്കുന്നത്. ഫൈൻഡ് മൈ ആപ്പ് എന്നാണ് ആപ്പിളിന്റെ ഈ ആപ്പ്. നഷ്ടപ്പെട്ട എയർ പോഡിൽ നിന്ന് ബ്ലൂടൂത്ത് സിഗ്നലുകൾ കണ്ടെത്തിയാണ് ഈ ആപ്പ് ഇതിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുക. നിങ്ങളുടെ എയർ പോഡുകൾ ഓഫ് ആണെങ്കിൽ പോലും ഇത്തരം സിഗ്നലുകൾ കണ്ടെത്താനുള്ള സാങ്കേതി വിദ്യ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. മറ്റ് ബ്രാൻഡുകൾക്കൊന്നും ഈ സവിശേഷത അവകാശപ്പെടാൻ സാധിക്കുന്നതല്ല. അതേ സമയം ഇനി എയർ പോഡുകൾ നഷ്ടപ്പെടുമ്പോൾ തന്നെ സിഗ്നലുകൾ ലഭിക്കാൻ പാകത്തിനുള്ള സെറ്റിംഗ്സുകളും ആപ്പിളിനും സാംസങ്ങിനും ഉണ്ട്. ഇവ എനബിൾ ചെയ്യുന്നതായിരിക്കും നല്ലത്. ഇനി സാധാരണ ആൻഡ്രോയിഡ് ഇയർ ബഡുകൾ നഷ്ടപ്പെട്ടാൽ എന്തുചെയ്യും എന്ന് ഇനി വിശദമാക്കാം. ഏതൊരു ബ്രാൻഡിനും അതിനെ സഹായിക്കാൻ തക്കത്തിനുള്ള ഫൈൻഡ് ആപ്പുകൾ ഉണ്ടായിരിക്കും. പ്ലേ സ്റ്റോറിൽ ഫൈൻഡ് മൈ ഡിവൈസ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഉപയോഗിച്ചാൽ നഷ്ടപ്പെട്ട ഉപകരണം കണ്ടെത്താം.