ബേസിക് മോഡൽ സ്മാർട്ട്ഫോണുകളും മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളും ഉപയോഗിക്കുന്നവർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇടയ്ക്ക് ഇടയ്ക്ക് സ്റ്റോറ്ജ് ഫുൾ ആകുന്നത്. പ്രത്യേകിച്ച് വലിയ ഫയൽ ഒന്നും ഡൗൺലോഡ് ചെയ്തില്ലെങ്കിൽ പോലും പലർക്കും ഇടയ്ക്ക് ഇങ്ങനെ സംഭവിക്കാം. ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്ന് നോക്കം. ആപ്പ് കാഷെകൾ പതിവായി ഡിലീറ്റ് ചെയ്യുക: ആപ്പ് കാഷെ പതിവായി ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഗണ്യമായ അളവിൽ സ്‌റ്റോറേജ് സൃഷ്‌ടിക്കാനാകും. ഇതിനായി നിങ്ങളുടെ സെറ്റിംഗ്സിൽ എത്തി ആപ്പുകൾ എന്ന സെക്ഷനിലേക്ക് പോകുക ശേഷം ഡിലീറ്റ് കാഷെ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഇവ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക: ഉപയോഗിക്കാത്ത ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുന്നത് സംഭരണ ഇടം ലാഭിക്കുന്നതിനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ്. ആപ്പ് ഡ്രോയർ തുറന്ന് ഒരു ആപ്പിൽ ദീർഘനേരം അമർത്തി ‘അൺഇൻസ്റ്റാൾ ചെയ്യുക’ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ വലിയ രീതിയിൽ സ്റ്റോറേജ് ലാഭിക്കാൻ സാധിക്കുന്നതാണ്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കുക: ഫയലുകളും മീഡിയയും നേരിട്ട് നിങ്ങളുടെ ഉപകരണത്തിൽ സൂക്ഷിക്കുന്നതിന് പകരം ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ഡ്രോപ്പ്ബോക്സ് പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ പ്രയോജനപ്പെടുത്തുക. ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ ഇല്ലാതാക്കുക: അനാവശ്യമായി ഇടം പിടിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ നിങ്ങളുടെ ഫോണിൽ വലിയ തരത്തിൽ സ്റ്റോറേജ് നഷ്ടപ്പെടുത്തുന്നുണ്ട്.
തിരിച്ചറിയാനും നീക്കം ചെയ്യാനും ഫയൽസ് ബൈ ഗൂഗിൾ അല്ലെങ്കിൽ എസ്ഡി മെയിഡ് പോലുള്ള ഫയൽ മാനേജർ ആപ്പുകൾ ഉപയോഗിക്കുക. ഇവ നിങ്ങൾക്ക് ഗുണം ചെയ്യും. വലിയ ഫയലുകൾ കംപ്രസ് ചെയ്യുക: നിങ്ങളുടെ ഫോണിലെ വിലയ ഫോയലുകൾ കംപ്രസ് ചെയ്യുന്നതും സ്റ്റോറേജ് ലാഭിക്കാനുള്ള ഒരു വിദ്യയാണ്. നിങ്ങളുടേത് ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ WinRAR, RAR പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇത്തരം വലിയ ഫയലുകളുടെ സൈസ് ചെറുതാക്കാവുന്നതാണ്. ഇതും നിങ്ങളുടെ സ്റ്റോറേജ് ലാഭിക്കാൻ സഹായിക്കുന്നതാണ്.
ആപ്പുകൾ SD കാർഡിലേക്ക് നീക്കുക: നിങ്ങൾ നിങ്ങളുടെ ആപ്പുകളും മറ്റ് ഫയലുകളും ഫോൺ സോറ്റേറേജിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിൽ ഇവ എസ്ഡി കാർഡിലേക്ക് മാറ്റുന്നത് ഫോണിലെ സ്റ്റോറേജ് ലാഭിക്കാൻ ഒരു വഴിയാണ്. ഇതുവഴി നിങ്ങളുടെ ഫോണിന് ധാരാളം സ്റ്റോറേജ് ലാഭിക്കുകയും ഹാങ്ങിങ് പോലുള്ള അവസ്ഥയിൽ നിന്ന് രക്ഷപെടുകയും ചെയ്യാം. അനാവശ്യ ഡൗൺലോഡുകൾ ഇല്ലാതാക്കുക: ഓരോ ദിവസവും നിങ്ങൾ നിങ്ങളുടെ ഡൗൺലോഡിങ് ഫോൾഡർ സന്ദർശിക്കുന്നത് നല്ലതായിരിക്കും ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ പല ഫയലുകളും ഡൗൺലോഡ് ആയേക്കാം. ഇവ ഡിലീറ്റ് ചെയ്യുക. ഇതിന് പുറമെ അനാവശ്യം എന്ന് തോന്നുന്ന ഫയലുകളും ഡിലീറ്റ് ചെയ്യുന്നത് ഉപകാരമായിരിക്കും.
ഓട്ടോമാറ്റിക് ആപ്പ് അപ്‌ഡേറ്റുകൾ പ്രവർത്തനരഹിതമാക്കുക: പല ഉപഭോക്താക്കളും ഫോണിൽ ഓട്ടോമാറ്റിക്ക് ഡൗൺലോഡ് ഓൺ ആക്കി ഫോൺ ഉപയോഗിക്കുന്നവർ ആയിരിക്കും ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴെങ്കിലും ഫോണിൽ വൈഫൈ ബന്ധിപ്പിച്ചാൽ നിരവധി ഫയലുകൾ ഡൗൺലോഡ് ആകുന്നതാണ് ഇത്തരത്തിൽ ഫോണിലെ ധാരാളം സ്റ്റോറേജും നഷ്ടപ്പെട്ടേക്കാം. ആയതിനാൽ ഇത് ശ്രദ്ധിക്കേണ്ടതാണ്
ഡൗൺലോഡ് ചെയ്യുന്നതിന് പകരം സംഗീതവും വീഡിയോകളും സ്ട്രീം ചെയ്യുക: ഡൗൺലോഡ് ചെയ്ത് വീഡിയോകളും പാട്ടുകളും ആസ്വദിക്കുന്നതിന് പകരം ഓൺലൈനായി ഇവ കണ്ട് ആസ്വദിക്കുന്നതാണ് ഫോണിലെ സ്റ്റോറേജ് ലാഭിക്കാൻ ഗുണപ്രദം. യൂട്യൂബ്, സ്പോട്ടിഫൈ പോലുള്ള ആപ്പുകളിൽ നമ്മൾ ആഗ്രഹിക്കുന്ന ഗാനങ്ങളും വീഡിയോകളും എപ്പോഴും കാണാൻ സാധിക്കുന്നതാണ്.