നമ്മുടെ നാട്ടിലെ കാലാവസ്ഥയുടെ കാര്യമൊന്നും ഇപ്പോൾ പ്രവചിക്കാൻ പറ്റുന്ന നിലയിലല്ല ഉള്ളത്. മഴപെയ്യേണ്ടപ്പോൾ വെയിലായിരിക്കും വെയിൽ വേണ്ടപ്പോൾ മഴയും. കാലാവസ്ഥ എതു തന്നെയായാലും എല്ലാ സമയത്തും ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നതും ഭൂരിഭാഗം വീട്ടിലും ഉള്ളതുമായ ഒരു ഇലക്ട്രോണിക്സ് ഡിവൈസ് ഉണ്ടെങ്കിൽ അത് ഫാൻ ആയിരിക്കും. കടുത്ത മഴയാണെങ്കിൽപ്പോലും ഫാൻ ഫുൾ സ്പീഡിൽ അടിമുതൽ മുടി വരെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നവർ ഏറെ. ചിലർക്ക് ഫാനിന്റെ താരാട്ട് ശബ്ദം കേട്ടാലേ ഉറക്കം പോലും വരൂ. മറ്റുചിലർ ഏതു മുറിയിൽ കയറിയാലും ആദ്യം ചെയ്യുന്ന കാര്യം ഫാൻ സ്വിച്ച് ഓൺ ആക്കുക എന്നതാകും.
എസിയൊക്കെ വാങ്ങിയെങ്കിലും വൈദ്യുതി ചാർജ് ഓർത്ത് ഫാനുമായി മുന്നോട്ട് പോകുന്നവരും ഏറെ. ഇത്തരത്തിൽ നമ്മുടെ ജീവിതവുമായി അത്രമേൽ അടുത്ത് നിൽക്കുന്ന ഒരു പരോപകാരിയാണ് ഫാൻ. എന്നാൽ ചില സമയങ്ങളിൽ ചൂടെടുത്ത് വലഞ്ഞ് ഇരിക്കുമ്പോൾ നിരവധി പേർക്ക് തോന്നുന്ന ഒരു കാര്യമുണ്ട്. ഫാനിന് സ്പീഡ് അൽപ്പം കുറവാണോ?. ചിലപ്പോൾ അത് ചൂടിന്റെ കാഠിന്യം കൊണ്ട് തോന്നുന്ന വെറും തോന്നലാകാം. കടുത്ത ചൂട് ആണെങ്കിൽ ഫാൻ എത്ര പണിയെടുത്താലും നമുക്ക് മതിയാകില്ല.
ആകെ നാലോ അഞ്ചോ സ്പീഡ് ലിമിറ്റേ ഫാനിൽ ഉണ്ടാകൂ എങ്കിലും ഒരു 15 കട്ടയ്ക്കൊക്കെ ഫാൻ സ്പീഡ് കൂട്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുള്ളവർ ഏറെ. എന്നാൽ ഒരു തോന്നൽ എന്നതിനപ്പുറം ശരിക്കും ഫാനിന് കാറ്റ് കുറവായിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. നന്നായി ഉറങ്ങാനും അടുത്ത ദിവസം ഉന്മേഷത്തോടെ ആരംഭിക്കാനും ശുദ്ധവായുവും കുളിർമയുള്ള അന്തരീക്ഷവും വളരെ നല്ലതാണ്. അതിനായി നമ്മുടെ മിക്ക വീടുകളിലെയും ഫാനുകൾ രാപകലില്ലാതെ പണിയെടുക്കുന്നു. ഇങ്ങനെ കിടന്ന് കറങ്ങുന്നതിനിടയിൽ പലവിധ കാരണങ്ങൾ കൊണ്ട് ഫാനിന്റെ സ്പീഡ് കുറയാം. പഴക്കം ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് ഫാൻ സ്പീഡ് കുറയാം. എന്നാൽ പഴക്കം കൊണ്ടാണ് സ്പീഡ് കുറഞ്ഞത് എന്നുകരുതി ഓടിപ്പോയി പുതിയ ഫാൻ വാങ്ങുകയല്ല ചെയ്യേണ്ടത്. അത്തരത്തിൽ ഫാൻ വാങ്ങാനാണെങ്കിൽ വർഷം മുഴുവൻ ഫാൻ വാങ്ങിക്കൊണ്ടേയിരിക്കണം. അതിനാൽ ഫാനിന് കാറ്റ് കുറവാണെന്ന് തോന്നിയാൽ ആദ്യം നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പരീക്ഷിക്കുകയാണ് നല്ലത്. ഫാനിന് കാറ്റ് കുറഞ്ഞാൽ, പുതിയ ഫാൻ വാങ്ങാം എന്ന തീരുമാനം ചെലവ് വർധിപ്പിക്കുകയേ ഉള്ളൂ. അതിന് പകരം അൽപ്പം ശ്രദ്ധയോടെ പരിപാലിച്ചാൽ സീലിംഗ് ഫാൻ അധിക ചെലവ് കൂടാതെ പുതിയതുപോലെ പ്രവർത്തിപ്പിക്കാൻ സാധിക്കും.
നമ്മുടെ വീട്ടിലെ സീലിംഗ് ഫാനിന് വേഗത കുറവാണെങ്കിൽ അതിന്റെ പ്രധാന കാരണം ഒരുപക്ഷേ സീലിംഗ് ഫാനിന്റെ ചിറകിലെ പൊടിയായിരിക്കും. ഫാൻ ബ്ലേഡ് വൃത്തിയായി ഇരുന്നാൽ ഫാനിന് അതിവേഗം കറങ്ങാൻ സാധിക്കും എന്നതാണ് വസ്തുത. അതിനാൽത്തന്നെ ഫാൻ ബ്ലേഡുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു തുണി ഉപയോഗിച്ച് ഫാൻ ബ്ലേഡുകൾ വൃത്തിയാക്കുക. പലപ്പോഴും സീലിംഗ് ഫാൻ ബ്ലേഡുകൾ വളഞ്ഞിട്ടുണ്ടാവാം. ഇതും ഫാനിന്റെ വേഗത കുറയുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
ഫാനിൽനിന്ന് നല്ല കാറ്റുകിട്ടണമെങ്കിൽ വളഞ്ഞ ബ്ലേഡുകൾ എത്രയും വേഗം മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. സീലിംഗ് ഫാൻ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതും പ്രധാനമാണ്. മുറിയുടെ മധ്യഭാഗത്തായിരിക്കണം കൂടാതെ സീലിംഗ് ഫാൻ തറയിൽ നിന്ന് കുറഞ്ഞത് 7 അടി ഉയരത്തിലായിരിക്കണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 29 ഇഞ്ച് മുതൽ 54 ഇഞ്ച് വരെയുള്ള സീലിംഗ് ഫാൻ മോഡലുകൾ ലഭ്യമാണ്. ഇതിൽ 52 ഇഞ്ച് മോഡൽ ഫാനാണ് മികച്ച രീതിയിൽ കാറ്റുനൽകുക.
സീലിംഗ് ഫാനിന്റെ സ്പിന്നിംഗ് വേഗത ഉപകരണത്തിന്റെ വലുപ്പവും നിർമ്മാണവും പോലുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശരാശരി, സീലിംഗ് ഫാൻ ആർപിഎം 50നും 100നും ഇടയിലാണ് ഇത് വളരെ കുറവാണ്. ഒരു 48 ഇഞ്ച് ഫാൻ കറങ്ങുന്നത് 315 നും 365 നും ഇടയിലുള്ള സീലിങ് ഫാൻ ആർപിഎമ്മിലാകും. അതിനാൽ ഫാനിന്റെ തെരഞ്ഞെടുപ്പും ഒരു പ്രധാന ഘടകമാണ്. സീലിംഗ് ഫാനിലെ കപ്പാസിറ്റർ ആണ് വേഗതയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഘടകം. ഫാൻ വേഗത്തിൽ പ്രവർത്തിപ്പിക്കുന്നതും സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതും കപ്പാസിറ്ററുകളാണ്. ഫാൻ വേഗത കുറവാണെങ്കിൽ നിലവാരമുള്ള ഒരു കപ്പാസിറ്റർ വാങ്ങി മാറ്റി സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഈ കാരണങ്ങൾ കൂടാതെ, വയറിംഗ് പ്രശ്നങ്ങൾ, ഇൻസ്റ്റാളേഷനിലെ പിഴവ്, ഫാൻ മോട്ടോർ പ്രശ്നങ്ങൾ എന്നിവയും ഫാനിന്റെ സ്പീഡ് കുറയാൻ ഇടയാക്കുന്നവയാണ്. സീലിംഗ് ഫാനിന്റെ വൈദ്യുതി ഉപഭോഗം അത് പ്രവർത്തിക്കുന്ന വേഗതയ്ക്ക് ആനുപാതികമാണ്. കുറഞ്ഞ വേഗതയിൽ കുറഞ്ഞ വൈദ്യുതിയേ അത് ഉപയോഗിക്കൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033