ഓണക്കാലത്ത് ചെലവിട്ടത് 18000 കോടി ; സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കം – ട്രഷറിനിയന്ത്രണം കടുപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണാഘോഷത്തിന് കോടികൾ ചെലവഴിച്ചതോടെ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം തുടരുന്നു. ഓണക്കാലത്ത് വിപണിയിൽ പണമിറങ്ങിയതും നികുതി വരുമാനത്തിലുണ്ടായ വർദ്ധനവും പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ട്രഷറി നിയന്ത്രണം കുറച്ച് നാൾ കൂടി തുടരാനാണ് സാധ്യത. ഒന്നും രണ്ടുമല്ല ഓണക്കാലം കഴിയാൻ 18000 കോടിയാണ് സർക്കാര്‍ ഇറക്കിയത്. ഖജനാവിതോടെ കാലിയായി. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയ തുകയിൽ ഇനി ബാക്കിയുള്ളത് 1000 കോടിയിൽ താഴെ മാത്രം. ഓണത്തിന് പിന്നാലെ ഈ മാസത്തെ ശമ്പളവും പെൻഷനും കൂടി വിതരണം ചെയ്തതോടെ ട്രഷറി ഞെരുത്തിലാണ്.

ഓണക്കാലത്ത് വിപണിയിൽ പണമിറങ്ങിയതാണ് ധനവകുപ്പിന്‍റെ ആശ്വാസം. പതിവ് പോലെ ഓണക്കാലത്ത് ഇത്തവണയും മദ്യവിൽപ്പന റെക്കോഡിലാണ്. ഇതുവഴി മാത്രം പ്രതീക്ഷിക്കുന്ന വരുമാനം 675 കോടി വരും. വരവു ചെലവുകളും വരുമാനവും കണക്കാക്കി തുടർ നടപടികളാണ് ധന വകുപ്പ് ആലോചിക്കുന്നത്. ഓണക്കാലത്ത് പണലഭ്യതക്ക് തടസം വരാതിരിക്കാൻ അഞ്ച് ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം ട്രഷറിയിൽ തുടരുകയാണ്. അധികം വൈകാതെ ഇത് പത്ത് ലക്ഷമാക്കി ഉയർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ധനവകുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. വായ്പാ പരിധി ഒരു ശതമാനം കൂട്ടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം ഇതുവരെ കനിഞ്ഞിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...

ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾ വഴി വ്യാജപ്രചാരണം ; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ ശ്രീമതി

0
കണ്ണൂർ : തനിക്കെതിരെ ഓൺലൈനിൽ വ്യാജപ്രചാരണം നടക്കുന്നുവെന്ന് സിപിഎം നേതാവും മുൻ...

തൃശ്ശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്...

നാടകീയ രംഗങ്ങൾ : പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

0
ന്യൂഡൽഹി : നീറ്റ് ചോദ്യച്ചോർച്ച വിവാദത്തിൽ പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. പാർലമെന്റ്...