റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി മട്ടാഞ്ചേരി പോലീസ്. തോപ്പുംപടിയിലെ വീട്ടിൽ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർ വശത്തെ റോഡിൽ കിടന്നിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ(32) ആണ് പിടിയിലായത്. തോപ്പുംപടിയിലെ നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന. കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്തെ റോഡിൽ കിടന്നിരുന്ന നൗഫലിന്‍റെ കാറിലും പോലീസ് പരിശോധന നടത്തി. കാറിൽ നിന്ന് രണ്ട് കിലോഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിൽ പുതിയ കൂളറും ടവർ ഫാനും ഉണ്ടായിരുന്നു. പുതിയ ഉപകരണങ്ങളായതിനാൽ കാർഡ്ബോർഡ് പായ്ക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കൂളറിനും ടവർ ഫാനിനുമുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

നൗഫൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് കാറ് പാർക്ക് ചെയ്തിരുന്നത്. നിലവിലെ വിലയനുസരിച്ച് പിടികൂടിയ എംഡിഎംഎയ്ക്ക് ഒരു കോടി രൂപയിലേറെ മൂല്യമുണ്ട്. ഓപ്പറേഷൻ തുഫാൻ നടന്നു കൊണ്ടിരിക്കുമ്പോഴും മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലകളിൽ കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് കൊച്ചിയിലെ ജനജാഗ്രതാ സമിതി സമരം നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്ന് കൊച്ചിയിൽ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...