അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി രൂപ ) തട്ടിപ്പ് നടത്തിയെന്ന കേസിൽ എഫ്ബിഐ അന്വേഷിച്ചിരുന്നയാളെ ജലന്ധർ പോലീസ് അറസ്റ്റ് ചെയ്തു. മൻജിത് സിങ് ബേദിയെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16നാണ് സംഭവവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ് നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബേദിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യാത്ര ചെയ്യുന്നതിനിടെ ബേദിയെ പോലീസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2024നും 2025നും ഇടയിൽ അമേരിക്കയിൽ ഒരു കമ്പനിയുടെ പേരിൽ ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ ആരോപണം. ഏകദേശം 6 ലക്ഷം ഡോളറാണ് (5.67 കോടി രൂപ) തട്ടിപ്പിലൂടെ നഷ്ടമായതെന്നാണ് വിവരം.

ബേദി എഫ്ബിഐ നോട്ടപ്പുള്ളി ആയിരുന്നെന്നും ഇയാളുടെ പാസ്‌പോർട്ടും മറ്റ് രേഖകളും ഏജൻസിക്ക് കൈമാറി കീഴടങ്ങാൻ നിർദേശം നൽകിയിരുന്നതായും പോലീസ് അറിയിച്ചു. എന്നാൽ നിർദേശം പാലിക്കാതെ ഇയാൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് ആരോപണം. ബേദിയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് എഫ്ബിഐ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതായി പോലീസ് അറിയിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...