മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ ‘ശുദ്ധീകരണ ക്രിയകൾ’ നടത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു വിധാനസൗധ പോലീസാണ് സംഭവത്തിൽ ‘സീറോ എഫ്‌ഐആർ’ രജിസ്റ്റർ ചെയ്തത്. ആദിവാസി കോൺഗ്രസ് മുൻ ദേശീയ ഉപാധ്യക്ഷൻ ടി ആർ രാമപ്പ ഓഗസ്റ്റ് 31-ന് നൽകിയ പരാതിയിലാണ് പോലീസ് നടപടി. കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട ഖർഗെ പങ്കെടുത്തതുകൊണ്ട് വേദി അശുദ്ധമായി എന്ന തരത്തിലുള്ള പ്രചാരണവും ശുദ്ധീകരണ ചടങ്ങുകളും അദ്ദേഹത്തിന് നേരെ നടന്ന ജാതീയ അപമാനമാണെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെതിരെയും കേസിൽ പരാമർശമുണ്ട്. ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ നടപടിയെ മഹേന്ദ്ര ഭട്ട് മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പൗരാവകാശ സംരക്ഷണ നിയമം, പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1)(ബി) എന്നിവ പ്രകാരമാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...