പല ഉത്പന്നങ്ങളും വാങ്ങി ചിലപ്പോഴെങ്കിലും പറ്റിക്കപ്പെട്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ രക്ഷപെടാവുന്നതാണ്. ഇതിനായി ഒരു ആപ്പ് മാത്രം നിങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. ബിഐഎസ് കെയർ ആപ്പ് (Bis Care App) എന്നാണ് ഈ ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആദ്യമായി ഈ ആപ്പ് നിങ്ങൾ ഡൗൺലോഡ് ചെയ്യുക. ഈ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ധാരാളം ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ വെരിഫൈ ആർ നമ്പർ അണ്ടർ സിആർഎസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങൾ വാങ്ങിയ ഉത്പന്നത്തിലോ ഉത്പന്നത്തിന്റെ കവറിലോ ഉള്ള R നമ്പർ കോപ്പി ചെയ്യുക. ഉദാഹരണത്തിന് നിങ്ങൾ ഒരു മൊബൈൽ ചാർജർ ആണ് വാങ്ങിയത് എന്ന് സങ്കൽപ്പിക്കുക.
ഈ ചാർജറിലോ ഇതിന്റെ കവറിലോ ഇംഗ്ലീഷ് ലെറ്റർ R – ഇൽ തുടങ്ങുന്ന ചില നമ്പറുകൾ നൽകിയിട്ടുണ്ടാകും. ഇതാണ് കോപ്പി ചെയ്യേണ്ടത്. ഇത് കോപ്പി ചെയ്തതിന് ശേഷം ആപ്പിൽ വെരിഫൈ ആർ നമ്പർ അണ്ടർ സിആർഎസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന സ്ഥലത്ത് ഈ നമ്പർ പേസ്റ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഉത്പന്നത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്നതായിരിക്കും. മാനുഫാക്ചറിങ് നെയിം, പ്രൊഡക്ട് ക്യാറ്റഗറി തുടങ്ങിയ ഉത്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇത്തരത്തിൽ അറിയാൻ സാധിക്കുക. ഇതിന് പുറമെ ഉത്പന്നത്തിന്റെ ബ്രാൻഡ് നെയിം കൂടി അറിയാൻ സാധിക്കുന്നതായിരിക്കും. അതേ സമയം നിങ്ങൾ Rനമ്പറുകൾ പേസ്റ്റ് ചെയ്യുമ്പോൾ ഡിറ്റൈൽസ് ഒന്നും കാണിക്കുന്നില്ലെങ്കിൽ ഈ ഉപകരണം ഡൂപ്ലിക്കേറ്റ് ആയിരിക്കും. ഓൺലൈനായിട്ടാണ് നിങ്ങൾ സാധനങ്ങൾ വാങ്ങുന്നത് എങ്കിൽ ഉത്പന്നം ഉപയോഗിക്കും മുമ്പ് ഇക്കാര്യം പരിശോധിക്കണം. ഇത് ഡൂപ്ലിക്കേറ്റ് ആണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഇത് വാങ്ങിച്ച സൈറ്റിലേക്ക് റിട്ടേൺ ചെയ്യുന്നതായിരിക്കും നല്ലത്. ചതിയിൽ പെടാതിരിക്കാൻ ഈ മാർഗം വളരെയധികം ഉപകരിക്കുന്നതാണ്.