Sunday, April 6, 2025 9:29 am

പൊട്ടിച്ച തേങ്ങ ചീത്തയാവാതിരിക്കാന്‍ എട്ട് വഴികള്‍

For full experience, Download our mobile application:
Get it on Google Play

തേങ്ങ പൊട്ടിച്ച് രണ്ട് ദിവസം കഴിഞ്ഞാല്‍ അത് മോശമായി പോവുന്നോ? എന്നാല്‍ ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും പലപ്പോഴും മോശമാവുന്നു. എന്താണ് ഇതിന് പിന്നില്‍ എന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് തേങ്ങ ചീത്തയാവുന്നത്. മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. തേങ്ങ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം റോസ് നിറമായി മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും കളയേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

ഇനി തേങ്ങ ഫ്രിഡ്ജില്ലെങ്കിലും അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നാലും ഇതിനെല്ലാം പരിഹാരം കാണാവുന്നതാണ്. ഈ ആശ്രദ്ധക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും തേങ്ങ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും ചില നുറുങ്ങ് വിദ്യകള്‍ ഇതാ. തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിക്കുന്നതിനും തേങ്ങക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

മുറിച്ച് വെച്ച തേങ്ങ ചീത്തയാവുന്നതായിരിക്കും എല്ലാ വീട്ടമ്മമാരുടേയും പരാതി. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി തേങ്ങ പൊട്ടിച്ചതിന് ശേഷം അതില്‍ അല്‍പം ഉപ്പ് തേച്ച് വെച്ചാല്‍ മതി. ഇത് മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ സഹായിക്കുന്നുണ്ട്. ഉപ്പല്ലെങ്കില്‍ അല്‍പംവിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്. ഇത് തേങ്ങ ദീര്‍ഘകാലം കേടു കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വിനാഗിരിയും ഉപ്പും മികച്ചതാണ്.

തേങ്ങാമുറി ചീത്തയാവാതിരിക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തില്‍ തേങ്ങാമുറി ഇട്ട് വെക്കാവുന്നതാണ്. തണുത്ത വെള്ളത്തില്‍ മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ കുതിര്‍ത്ത് വെക്കാം. ഇങ്ങനെ ചെയ്താല്‍ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം പ്രയോഗിച്ചാല്‍ തേങ്ങ ഒരിക്കലും കേടുവരികയില്ല.

പലപ്പോഴും മൂക്കാത്ത തേങ്ങയാണെങ്കില്‍ അത് പെട്ടെന്ന് തേങ്ങ ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്. ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കില്‍ അത് പൊട്ടിക്കുന്നതിനു മുന്‍പേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിനായി തേങ്ങ പൊട്ടിക്കും മുന്‍പ് കുലുക്കി നോക്കുന്നതോടൊപ്പം തേങ്ങയുടെ കനം കൂടി നോക്കാവുന്നതാണ്. കനം കൂടിയ തേങ്ങയാണ് എന്നുണ്ടെങ്കില്‍ അത് മൂത്തിട്ടില്ല എന്നുള്ളതാണ്.

ഇനി നിങ്ങള്‍ പൊട്ടിക്കുന്ന തേങ്ങ ചീത്തയാണെങ്കില്‍ നമുക്ക് അത് പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി തേങ്ങയില്‍ കണ്ണിന്റെ മുകളില്‍ നനവുണ്ടോ എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം നിങ്ങളുടെ തേങ്ങ ചീത്തയാവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇന്നത്തെ പൊടിക്കൈകള്‍ നിങ്ങള്‍ക്കേവര്‍ക്കും സഹായകരമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പണം തട്ടിയെന്നും അശ്ലീല വീഡിയോയില്‍ ഭാഗമാകാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍റെ പരാതി

0
ഗുരുഗ്രാം : മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട സ്ത്രീയും സംഘവും പണം...

നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി ; രാജഭരണം തിരികെകൊണ്ടുവരാൻ പ്രക്ഷോഭം

0
കാഠ്‌മണ്ഡു : നേപ്പാളിൽ രാജവാഴ്ച നീക്കിയിട്ട് വർഷം 17 ആയി. 2015-ൽ...

രാത്രികാല കസ്റ്റഡി രേഖയാക്കണം : പോലീസിന് വീണ്ടും മാർഗനിർദേശം

0
കണ്ണൂർ: ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി...

യു.എസിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം

0
വാഷിങ്ടൺ : ​യു.എസിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രസിഡന്റ്...