എട്ട് വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം : പ്രതികള്‍ക്ക് വേണ്ടി സിപിഎം നേതാക്കള്‍ കുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : എട്ട് വയസ്സുകാരനെ ട്യൂഷന്‍ ടീച്ചറും കുടുംബാംഗങ്ങളും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവം കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. ആലപ്പുഴ മങ്കൊമ്പ് തെക്കേക്കര സ്വദേശികളായ അമ്മയും മകനുമാണ് പരാതിക്കാര്‍. പരാതിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചപ്പോള്‍ കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ആക്ഷേപമുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രാദേശിക സി.പി.എം നേതാക്കള്‍ ഇടപെട്ടതായും കുട്ടിയുടെ മാതാവ് പറയുന്നു.

മങ്കൊമ്പ് തെക്കേക്കര സ്വദേശിയായ എട്ടുവയസുകാരനും കുട്ടിയുടെ മാതാവുമാണ് പരാതിക്കാര്‍. സമീപത്തെ വീട്ടില്‍ കുട്ടിയെ ട്യൂഷന്‍ അയച്ചപ്പോള്‍ ടീച്ചറും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചെന്നും പരാതിയുണ്ട്. പരാതിയില്‍ പുളിങ്കുന്ന്‌ പോലീസ് കേസെടുത്തു.

പരാതിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചപ്പോള്‍ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയും അമ്മയും പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്നും ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.

പരാതി അന്വേഷിക്കേണ്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അലംഭാവം കാട്ടിയെന്ന ഇവര്‍ ആരോപിക്കുന്നു. ഉചിതമായ നടപടിവേണമെന്നാണ് കുട്ടിയുടെ കുടുബത്തിന്റെ ആവശ്യം . മാനസികമായി തളര്‍ന്ന കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആഴ്ചതോറും കൗണ്‍സിലിങ്ങിന് വിധേയനാകുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...