Thursday, April 25, 2024 4:17 am

കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മിക്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ച വാർത്ത നമ്മൾ കേട്ടതാണ്. തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു.

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം.

അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാൽ എന്താണ് ചെയ്യേണ്ടത്?
അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.
ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും.

ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. അഥവാ ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസം എടുക്കാതെ വരികയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം.

ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക. ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. കുട്ടിയ്ക്ക് ചുമയ്ക്കാൻ പറ്റിയില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാ​ഗത്തേയ്ക്ക് വെയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ ‘heimlich maneuver’ എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക. കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....