ഗ്യാസ്, അസിഡിറ്റി പ്രശ്‌നം പലരേയും അലട്ടുന്ന ഒന്നാണ്. ഇത് ചിലര്‍ക്ക് വല്ലപ്പോഴും മാത്രമുണ്ടാകും. എന്നാല്‍ ചിലര്‍ക്കിത് സ്ഥിരമായ പ്രശ്‌നവുമാണ്. എന്ത് കഴിച്ചാലും ഈ പ്രശ്‌നമുണ്ടാകുന്നു. ഗ്യാസ്, അസിഡിറ്റിയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ പലതാണ്. ഭക്ഷണം, വ്യായാമക്കുറവ്, മരുന്നുകള്‍, വെള്ളം കുടിയ്ക്കുന്നത് കുറയുന്നത്, ഉറക്കക്കുറവ്, സ്‌ട്രെസ് തുടങ്ങിയ കാരണങ്ങള്‍ ഇതിന് പുറകിലുണ്ടാകും. ഗ്യാസിന് മരുന്നുകള്‍ കഴിച്ചാല്‍ പിന്നെ അത് ശീലമായിപ്പോയെന്ന് വരാം. ഇത് വരുത്തുന്ന സൈഡ് ഇഫക്ടുകള്‍ മറ്റ് പലതുമാകും. ഇതിന് പരിഹാരം നാച്വറല്‍ വഴികളിലേയ്ക്ക് തിരിയുന്നതാണ്.
ഈ പ്രശ്‌നത്തിന് പരിഹാരമായി ചെയ്യാവുന്ന ഒരു സിംപിള്‍ വീട്ടുവൈദ്യമുണ്ട്. ആര്‍ക്കും ചെയ്യാവുന്ന ഒന്നാണിത്. ഇതിന് വേണ്ടത് വെളുത്തുള്ളിയും ഇഞ്ചിയുമാണ്. അലിസിന്‍ എന്ന ഘടകം വെളുത്തുള്ളിയ്ക്ക് മരുന്ന് ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ആന്റി ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ ഗുണങ്ങള്‍ വെളുത്തുള്ളിയ്ക്കുണ്ട്. കുടലിനെ ശാന്തമാക്കുന്ന ഇത് കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്കും ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും ഏറെ ഗുണകരമാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്ന, ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പും ടോക്‌സിനുകളുമെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ദഹന പ്രക്രിയ സുഗമമാക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി നല്ലൊരു മരുന്നാണ്. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഇത് ശരീരത്തിന്റെയും ചര്‍മത്തിന്റെയും ആകെയുള്ള ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഇതിനായി രണ്ട് കഷ്ണം വെളുത്തുള്ളിയെടുക്കുക. ഇതിന്റെ തൊലി കളയാം. ഇത് ചതയ്ക്കുക. അല്‍പനേരം ഇതേ രീതിയില്‍ വയ്ക്കാം. വെളുത്തുള്ളയ്ക്ക് മരുന്നു ഗുണം നല്‍കുന്ന അലിസിന്‍ വായുവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഗുണകരമാകാനാണ് ഇതേ രീതിയില്‍ വയ്ക്കുന്നത്. വെളുത്തുള്ളി ഇതേ രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക. ഒരു ചെറിയ കഷ്ണം ഇഞ്ചിയും എടുക്കാം. ഇതും ചതയ്ക്കാം. ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് ചതച്ചാലും മതിയാകും. വെളുത്തുള്ളി ചേര്‍ത്താണ് ചതയ്ക്കുന്നതെങ്കില്‍ അല്‍പനേരം വച്ച ശേഷം ഇത് കഴിയ്ക്കാം. രാവിലെ വെറും വയററിലാണ് ഇത് കഴിയ്‌ക്കേണ്ടത്.
ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് നിത്യവും പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണ്. ശരീരത്തിന് മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ കൂടി നല്‍കുന്ന ഒന്നാണിത്. ശരീരവും വയറും ടോക്‌സിന്‍ ഫ്രീ ആക്കാന്‍ ഇത് സഹായിക്കുന്നു. നല്ല ശോധനയ്ക്ക് സഹായിക്കുന്ന ഒന്നാണിത്. ഇവ രണ്ടും ശരീരത്തിലെ കൊഴുപ്പ് കളയാനും നല്ല ദഹനത്തിനും ഗുണകരമാണ്. ഇവ കഴിച്ച ശേഷം ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കൂടി കഴിയ്ക്കാം. ഇത് തനിയെ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അല്‍പം തേന്‍ വേണമെങ്കില്‍ ചേര്‍ക്കാം.