ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ പരിചയപ്പെടുത്തി ഗൂഗിൾ. ഇനി മുതൽ സർച്ച് ചെയ്യുമ്പോൾ എഐ സഹായം ലഭിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. മുമ്പത്തേക്കാളും ലളിതവും മികച്ചതുമായ രീതിയിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ഗൂഗിളിൽ സർച്ച് ചെയ്യാവുന്നതാണ്. ഇന്ത്യയിലും ജപ്പാനിലും ആണ് ഗൂഗിൾ ഈ സംവിധാനം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ഈ ഫീച്ചർ ജപ്പാനിലേയും ഇന്ത്യയിലേയും ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും എന്നാണ് പുറത്തിറക്കിയ അറിയിപ്പിൽ ഗൂഗിൾ പറഞ്ഞിരിക്കുന്നത്. നേരത്തെ മുതൽ തന്നെ ഈ സേവനം യുഎസിലെ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ രണ്ട് രാജ്യങ്ങളിലേക്കും ഈ സേവനം എത്തിക്കുന്നത്. സെർച്ച് ലാബുകൾ വഴി സൈൻ അപ്പ് ചെയ്ത എല്ലാ ഉപഭോക്താക്കൾക്ക് ഗൂഗിൾ ക്രോമിലും ആപ്പിലും എഐ സർച്ച് സേവനം ലഭ്യമാകുന്നതാണ്.
ജപ്പാനിലെ പ്രാദേശിക ഭാഷകളിൽ പുതിയ ഫീച്ചർ ലഭിക്കുന്നതാണ്. എന്നാൽ ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമേ ലഭിക്കു. ഹിന്ദി പ്രസക്തമായ സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഈ രണ്ട് ഭാഷകളിലും സേവനം ആസ്വദിക്കാം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിലുള്ള സേവനം മാത്രമേ ലഭ്യമാകു. ടെക്സ്റ്റ്-ടു-സ്പീച്ച് എന്ന ഓപ്ഷനും പുതിയ സേവനത്തിനായി ഗൂഗിൾ ചേർത്തിട്ടുണ്ട്. ഇതിന് പുറമെ ഉടൻ തന്നെ വോയിസ് നിർദേശങ്ങൾ ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐയുടെ പുരോഗതി അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിൾ സർച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സർച്ച് എന്ന് ഗൂഗിൾ സെർച്ചിന്റെ ജനറൽ മാനേജർ പുനീഷ് കുമാർ പറഞ്ഞു. ജനറേറ്റീവ് എഐയുടെ ശക്തി സർച്ചിലേക്ക് എത്തിക്കുമ്പോൾ തിരയൽ കൂടുതൽ ലളിതവും മികച്ചതുമാകുന്നു. എത്ര കാഠിന്യമേറിയ ചോദ്യങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ ഉത്തരം കണ്ടെത്താൻ ഇത്തരം സാങ്കേതിക വിദ്യകൾക്ക് സാധിക്കുമെന്നും പുനീഷ് കുമാർ പറഞ്ഞു. ഒരു
വിഷയം വേഗത്തിൽ മനസ്സിലാക്കാനും പുതിയ കാഴ്ചപ്പാടുകളോ സ്ഥിതി വിവരക്കണക്കുകളോ കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗിൾ സർച്ച് കൊണ്ടുവരുന്ന ഓരോ മാറ്റത്തിലും ഞങ്ങളെ വിശ്വസിക്കുന്ന നിരവധി ഉപഭോക്താക്കൾ ലോകമെമ്പാടും ഉണ്ട്. ഇവരുടെ പ്രതീക്ഷകൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു എന്നും ഇദ്ദേഹം പറഞ്ഞു. വിശാല ശ്രേണിയിലുള്ള സ്രഷ്‌ടാക്കൾക്ക് വിലയേറിയ ട്രാഫിക് അയയ്‌ക്കുന്നതാണ് തങ്ങളുടെ മുൻഗണനയെന്നും കുമാർ കൂട്ടിച്ചേർത്തു.
തിരയൽ പരസ്യങ്ങൾ പുതിയ ഫീച്ചറിലും തുടരും. പേജിൽ ഉടനീളമുള്ള സമർപ്പിത പരസ്യ സ്ലോട്ടുകളിൽ പരസ്യങ്ങൾ എപ്പോഴും ദൃശ്യമാകും ഇതിൽ മാറ്റം ഉണ്ടാകില്ല. ഉപഭോക്താക്കൾക്ക് മികച്ച തിരയൽ അനുഭവം നൽകാനാണ് ഗൂഗിൾ എപ്പോഴും ശ്രമിക്കുന്നത് എന്നും ഇദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതേ സമയം ഗൂഗിളിന്റെ ക്രോം, ആപ്പ്, ഡെസ്ക്ടോപ്പ് എന്നിവയിലെ ലാബ്സ് ഐക്കൺ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പുതിയ സേവനം ലഭിക്കുന്നതാണ്. ഇതിന് പുറമെ ഈ പുതിയ ഫീച്ചറിൽ പ്രവർത്തിക്കുന്ന ടീമുകളുമായി നേരിട്ട് ഫീഡ്‌ബാക്ക് പങ്കിടുന്നതിനുള്ള സൗകര്യവും ഗൂഗിൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇതിനായുള്ള സൗകര്യം നിലവിൽ ഡെസ്ക്ടോപ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
എന്നാൽ ആൻഡ്രോയിഡ്, ഐഒഎസ് ഗൂഗിൾ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കാനായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും എന്നാണ് പുറത്തിറങ്ങുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം എഐയുടെ മറ്റ് നിരവധി സേവനങ്ങൾ ഇതിനോടകം തന്നെ ഗൂഗിൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ചാറ്റ്ജിപിറ്റിയെ നേരിടാനായി ജെമിനി എന്ന പഴയെ ചാറ്റ്ബോട്ടിനെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ഗൂഗിൾ തയ്യാറായിരിക്കുകയാണ്. ജെമിനിക്ക് ഒപ്പം ഗൂഗിൾ ബാർഡും ഡോക്‌സും സ്ലൈഡും മറ്റ് ഗൂഗിൾ സേവനങ്ങളും ഉണ്ടായിരിക്കുന്നതാണ്. എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഡാറ്റ. യൂട്യൂബ് വീഡിയോകൾ, ഗൂഗിൾ ബുക്കുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ ഗൂഗിളിന് ആക്സസ് ഉണ്ട്. ആയതിനാൽ തന്നെ ചാറ്റ്ജിപിറ്റിയ്ക്ക് വ്യക്തമായ വെല്ലുവിളി സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033