ഡല്‍ഹി: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വ്യാഴാഴ്ച നടന്ന രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. രാമനവമി ഘോഷയാത്ര കടന്നുപോയ ഉടനെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലവിലുണ്ട്. രാമനവമി ഘോഷയാത്ര കാഴിപ്പാറ പ്രദേശത്തുകൂടി കടക്കുമ്പോഴാണ് അക്രമം ഉണ്ടായത്. അക്രമത്തിനിടെ ഏതാനും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അതേസമയം രാമനവമി റാലികള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കലാപത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ‘കലാപത്തിലോ ആക്രമണത്തിലോ പങ്കെടുത്തെങ്കില്‍, ഞങ്ങള്‍ ഒരു ഒഴിവുകഴിവും കേള്‍ക്കില്ല. പ്രദേശത്തേക്ക് അവരെ പ്രവേശിക്കാന്‍ അനുവദിച്ചവര്‍ക്കും കലാപത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഞാന്‍ പോലീസിനോട് ആവശ്യപ്പെടും.’ മമത പറഞ്ഞു.