ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം ; നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വ്യാഴാഴ്ച നടന്ന രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. രാമനവമി ഘോഷയാത്ര കടന്നുപോയ ഉടനെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലവിലുണ്ട്. രാമനവമി ഘോഷയാത്ര കാഴിപ്പാറ പ്രദേശത്തുകൂടി കടക്കുമ്പോഴാണ് അക്രമം ഉണ്ടായത്. അക്രമത്തിനിടെ ഏതാനും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അതേസമയം രാമനവമി റാലികള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കലാപത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ‘കലാപത്തിലോ ആക്രമണത്തിലോ പങ്കെടുത്തെങ്കില്‍, ഞങ്ങള്‍ ഒരു ഒഴിവുകഴിവും കേള്‍ക്കില്ല. പ്രദേശത്തേക്ക് അവരെ പ്രവേശിക്കാന്‍ അനുവദിച്ചവര്‍ക്കും കലാപത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഞാന്‍ പോലീസിനോട് ആവശ്യപ്പെടും.’ മമത പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...