കമ്പനി അക്കൗണ്ടിൽ നിന്ന് 57.46 ലക്ഷം തട്ടി ; എച്ച്ആർ മാനേജർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ജീവനക്കാരുടെ പേരിൽ ശമ്പളരേഖകൾ വ്യാജമായി നിർമിച്ച് 57.46 ലക്ഷം രൂപ കമ്പനി അക്കൗണ്ടുകളിൽ നിന്നു തട്ടിയെടുത്ത കേസിൽ എച്ച്ആർ മാനേജർ അറസ്റ്റിൽ. ഗുരുവായൂർ തൈക്കാട് മാവിൻചുവട് ഓടാട്ട് റോഷിൻ (37) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. മാരാർ റോഡിലെ നന്തിലത്ത് ജി മാർട്ട് സിഇഒ സുബൈർ നൽകിയ പരാതിയിലാണു നടപടി. ഇവിടെ കോർപറേറ്റ് ഓഫിസിൽ ജോലി ചെയ്തിരുന്ന പ്രതി 2018 ജൂൺ 25 മുതൽ 2023 ജനുവരി 31 വരെയുള്ള കാലത്തു ജോലിചെയ്തിരുന്ന ജീവനക്കാരുടെ സാലറി അക്കൗണ്ടിൽ കൃത്രിമം നടത്തി സ്വന്തം ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കു തുക മാറ്റിയെടുത്തു എന്നു കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഡേറ്റ വ്യാജമായി ചമച്ചു കോർപറേറ്റ് ഓഫിസിൽ സമർപ്പിച്ചായിരുന്നു തട്ടിപ്പ്. ജോലി ചെയ്യാത്തവരുടെ പേരിൽ പോലും വ്യാജ ശമ്പളരേഖകൾ നിർമിച്ച ശേഷം പ്രതി ഭാര്യയുടെയും അച്ഛന്റെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് നമ്പറുകളിലേക്കു പണം മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....