എച്ച് ആര്‍ ഡി എസ് ഇന്ത്യ സെക്രട്ടറി അജികൃഷ്ണന് മാവോയിസ്റ്റ് വധഭീഷണി

For full experience, Download our mobile application:
Get it on Google Play

വയനാട് : അട്ടപ്പാടി കേന്ദ്രീകരിച്ച് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എച്ച്. ആര്‍.ഡി.എസ് ഇന്‍ഡ്യ എന്ന എന്‍ജിഒ യുടെ സെക്രട്ടറി അജി കൃഷ്ണനെതിരെയാണ് മാവോയിസ്റ്റിന്റെ വധഭീഷണി. സെപ്തംബര്‍ 15 നകം അട്ടപ്പാടി വിട്ടു പോയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് തപാലില്‍ ലഭിച്ച വധഭീഷണിക്കത്തിൽ പറയുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ ഏതാണ്ട് ആയിരത്തോളം വീടുകള്‍ തികച്ചും സൗജന്യമായ് ആദിവാസികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന പ്രക്രിയ അട്ടപ്പാടിയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് .

മുന്നൂറോളം വീടുകള്‍ ഇതുവരെ പണിതു കഴിഞ്ഞു. വര്‍ഷങ്ങളായ് നിരവധി സംഘടനകള്‍ ആദിവാസി ക്ഷേമങ്ങളുടെ പേരില്‍ ശതകോടികള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ആദിവാസികള്‍ക്ക് ഉപകാരപ്രദമായ യാതൊരു കാര്യവും അവിടെ നടക്കുന്നുണ്ടായിരുന്നില്ല. എച്ച്.ആര്‍.ഡി.എസ് ഇന്ത്യയുടെ ആഗമനത്തോടെയാണ് ആദിവാസികള്‍ക്ക് വൃത്തിയും അടച്ചുറപ്പുമുള്ള സ്വന്തം വീട് എന്ന സ്വപ്നം പൂവണിയിക്കുന്നത്.

സര്‍ക്കാര്‍ ഫണ്ടുകളും മറ്റും ഉപയോഗിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുകയും സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ആദിവാസി വിഭാഗങ്ങള്‍ അസംന്തുഷ്ടരാണ്. വയനാട് അട്ടപ്പാടി മേഖലകള്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ കോറിഡോര്‍ മാറിക്കഴിഞ്ഞു. ഇവിടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...