കൊച്ചി : സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച് ആര്‍ ഡി എസ്. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച് ആര്‍ ഡി എസ് ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പോലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല. സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണ്. എച്ച് ആര്‍ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആര്‍ ഡി എസിലുണ്ട് എന്നും അജി കൃഷ്ണന്‍ പറഞ്ഞു.
എച്ച് ആര്‍ ഡി എസ് ജീവനക്കാരി ആയതിനാല്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കും
- Advertisment -
Recent News
- Advertisment -
Advertisment