തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇത്തവണ മൂന്ന് ഘട്ടങ്ങള്‍ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷം രണ്ട് ഘട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കാന്‍ മെറിറ്റ് മാര്‍ക്കും ബോണസ് പോയിന്റുകളും നല്‍കുന്നതാണ് ഇപ്പോളത്തെ രീതി. അതിനാല്‍, എല്ലാവര്‍ക്കും വീടിനടുത്തുള്ള സ്കൂളില്‍ പ്രവേശനം ലഭിക്കണമെന്നില്ല. മെറിറ്റിന് പ്രാധാന്യം നല്‍കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എം സച്ചിന്‍ ദേവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇത്തവണ മൂന്ന് ഘട്ടങ്ങള്‍ വേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
RECENT NEWS
Advertisment